ഹൈസ്കൂളൊക്കെ തലനാരിഴക്ക് രക്ഷപ്പെട്ടതാണെങ്കിലും, സയന്‍സ് തലക്ക് പിടിച്ചിരുന്നു. വീട്ടിലെ കിണറ്റില്‍ ഇറങ്ങുക, നെഞ്ചില്‍ നിന്ന് ചോര കിനിയുമെങ്കിലും, എങ്ങനെയെങ്കിലും വരിഞ്ഞ് പിടിച്ച് തെങ്ങില്‍ കയറുക, തുടങ്ങിയവയൊക്കെയായിരുന്നു അന്നത്തെ ഹോബി. ക്യാംപസ്സില്‍ പഠിക്കുന്ന സമയം, ഒരു ദിവസം കിണറ്റില്‍ ഇറങ്ങിയല്‍പ്പോഴാണ് ശ്വാസം കിട്ടാതെ വന്നത്. കിണറ്റില്‍ വായു സഞ്ചാരമില്ലാത്തത് കൊണ്ട് പെട്ടന്ന് തന്നെ കയറി രക്ഷപ്പെട്ടു. അയല്‍വാസിയായ “പറ്റിക്കല്‍ സിദ്ധീക്ക്” (ആള്‍ക്കാരെ പറഞ്ഞ് പറ്റിക്കാന്‍ ബഹു മിടുക്കന്) അപ്പോഴാണ് വീട്ടിലേക്ക് വന്നത്.
“എന്താടാ... കുരുത്തക്കേട് ഇത് വരെ മാറീല്ലേ...”
“അത് സിദ്ധീക്കേ... കിണറൊന്ന് നന്നാക്കണന്ന് ണ്ടായ്ര്‍ന്നു... പിന്നെ ഒരു ബക്കറ്റും എട്ക്കണം...”
“ന്ന്.ട്ട് ന്താ കേറ്യേ...? കിട്ട്യോ...?”
“ഇല്ല... ശ്വാസം കിട്ട് ണ് ല്ല...”
“ഓഹോ... അതാണോ... നീയൊരു കാര്യം ചെയ്യ്, ഒരു ചൂട്ട് കത്തിച്ചിട്ട് ങ്ങട്ട് വാ... ഞാന്‍ പറഞ്ഞ് തരാം എന്താ ചെയ്യേണ്ടേന്ന്...” (കാര്യമായിട്ട് തന്നെ പറഞ്ഞു)
“...ന്തിനാ..?”
“നീയിങ്ങട്ട് കൊണ്ട്ര്... ന്ന് ട്ട്, ഞാന്‍ പറയാം...”
ഞാന്‍ ഓടിപ്പോയി ചൂട്ട് കത്തിച്ച് കൊണ്ട് വന്നു ചോദിച്ചു:
“ഇനി പറ... എന്തിനാ ഇത്...?”
“നീ ഇതും പിടിച്ച് കിണറ്റിലോട്ട് ഇറങ്ങ്...”
ഞാനൊന്നു ശങ്കിച്ചു, ഒരു കയ്യില്‍ ചൂട്ടുമേന്തി, മറു കൈ വഴുതുന്ന പ്ലാസ്റ്റിക് കയറില്‍ പിടിച്ച് ഇറങ്ങണം
“ഇത് കൊണ്ട് എന്താടാ പ്രയോചനം...?”
“അപ്പോ അന്ക്ക് അറീല്ലേ... എയര്‍ സര്‍ക്കുലേഷന്‍ ഉണ്ടാകും... ഇല്ലെങ്കി നോക്കിക്കോ...”
എന്റെ മനസ്സ് ഹൈസ്കൂളില്‍ പടിച്ച ഓക്സിജനും, ഹൈഡ്രജനും പിന്നെ തീയും ഓര്‍മ്മ വന്നു. തീ കത്തണമെങ്കില്‍ ഓക്സിജന്‍ വേണം, കത്താന്‍ പ്രേരിപ്പിക്കുന്നത് ഹൈഡ്രജനും, ഗുഡ് ഐഡിയ...
ഞാന്‍ ചോദിച്ചു: “സ്കൂളീ പോവാത്ത അനക്കെങ്ങനേടോ ഇതൊക്കെ നിശ്ച്യം...?”
“അനുഭവാടാ ഗുരു...” ഒറ്റ വാക്കില്‍ മറുപടി പറഞ്ഞു.
ഞാന്‍ പിന്നെ ഒന്നും ഓര്‍ത്തില്ല. കത്തുന്ന ചൂട്ടും പിടിച്ച് ബുദ്ധിമുട്ടി ഇറങ്ങി. ഏകദേശം മധ്യഭാഗം കഴിഞ്ഞിരുന്നു. ചൂട്ട് കെട്ടു. പിന്നെ പറയണോ... കിണറ്റിലാകെ പുക. താഴേം, മേളൂം കാണുന്നില്ല. പിന്നെ, ശ്വാസവും കിട്ടുന്നില്ല. പെട്ടന്ന് ഓടിക്കയറി. ഒരുത്തനേം കൂടി പറ്റിച്ച അഹങ്കാരത്തോടെ അവന് അട്ടഹസിക്കുന്നു. അതു കൂടി കണ്ട എനിക്ക് കലിപ്പ് കൂടി. അവന്റെ നേര്‍ക്ക് ചെന്നപ്പോഴേക്കും ഗൌരവത്തോടെ എന്നോടൊരു ചോദ്യം: “നീയെന്തിനാ ചൂട്ട് കെട്ത്ത്യേ...”
പുക നിറഞ്ഞ കിണര്‍ കണ്ടപ്പോഴേക്കും അടുക്കളയില്‍ നിന്ന് ഉമ്മ ഓടി വന്ന് ആട്ടിയോടിച്ചു. നിന്റെ ശാസ്ത്രമൊന്നും എന്റെ കെണറ്റില് വേണ്ടാന്നും ഒരു ഡയലോഗ്.
ഇപ്പോഴും കെടാത്ത ചൂട്ടുമായി കിണറ്റില്‍ ഇറങ്ങാനൊരു മോഹം. ഓക്സിജന്റെ ചുഴലിയൊന്നുമില്ലെങ്കിലും, ഒരു കൊടുങ്കാറ്റെങ്കിലും പ്രതീക്ഷിക്കുന്നു. പക്ഷേ വീട്ടിലെ കിണറ്റിലായാല്‍ എന്റെ ബുദ്ധിയിലെ കൊച്ചു ശാസ്ത്രത്തെ വളരാന്‍ ഉമ്മ സമ്മതിക്കില്ല...
Subscribe to:
Post Comments (Atom)
2 comments:
ഒരു കീണരുണ്ടെക്കില് പറയണേ...
ഇമ്മാതിരി പരീക്ഷണം നടത്താന്‍ ഒരമ്മയും സമ്മതിക്കില്ല...
Post a Comment