Wednesday, July 9, 2008

ഉറക്കത്തിന് കിട്ടിയ വില

പതിവു പോലെ ഇന്നും ജോലിക്കെത്തി. വണ്ടിയില്‍ കയറുമ്പോള്‍ തന്നെ വലത്തേ കവിള്‍ നല്ല വേദന ഉണ്ടായിരുന്നു. റൂമിലെ ഹമീദ് ഇക്കാക്ക് വിളിച്ച് പറഞ്ഞപ്പോഴാണ് കാര്യം പിടികിട്ടിയത്.

എന്റെ “ഞെളിയലും പിരിയലും” പോലെ, ഉറക്കത്തിലും ഉണ്ട് സംസാരവും ഇടിയും തൊഴിയുമൊക്കെ. അങ്ങനെ ഇന്നലെ രാത്രി ഉറക്കത്തില്‍ ഓഫീസിലെ കോവണികളാണെന്ന് കരുതി ആദ്യ പടി ചവിട്ടിയത് ഹമീദ്കായുടെ കൈയില്‍, രണ്ടാം പടി കഴുത്തിലും, മൂന്നാം പടി കയറുന്നതിന് മുമ്പ് എന്നെ അയാള്‍ കൈ വെച്ചിരുന്നു. എന്നിട്ട് ലൈറ്റിട്ടു. തല്ലിയ ഭാവമൊന്നും കാണിക്കാതെ പറഞ്ഞു: "മിണ്ടാണ്ട് പോയി കെടന്നൊറ്ങ്ങെടാ‍..., കോണി ഞമ്മക്ക് നാളേം കേറാം അത്വുല്ലങ്കി, ഇജ്ജ് അന്റെ ഓഫീസീന്ന് കേറിക്കോ..."
അടികിട്ടിയ ഓര്‍മ്മ ഇല്ലാതെ വീണ്ടും കിടന്നു. പക്ഷേ കണ്ണ് നിറഞ്ഞത് ദുഃസ്വപനമാണ് കണ്ടെതെന്ന് കരുതിയിട്ടായിരുന്നു. പിന്നെയല്ലേ അറിഞ്ഞത് ദുഃസ്വപ്നം ചിലപ്പോള്‍ ഫലിക്കുമെന്ന് പഴമക്കാര്‍ പറയുന്നത് ശരിയാണെന്ന്.

2 comments:

Sharu (Ansha Muneer) said...

വേറെ ഒന്നും കാണാതിരുന്നത് ഭാഗ്യം.

കടത്തുകാരന്‍/kadathukaaran said...

ഒരടി നമ്മേ ഒരു പക്ഷെ നേരെയാക്കിയേക്കും,
ഇനിയെങ്കിലും നേരെചൊവ്വേ കിടന്നുറങ്ങാന്‍ നോക്ക്.
ഗൂഡ് ബാ.......യ്