ഏതൊരു രാജ്യത്തിന്റെയും, പുരോഗതി എന്നത് പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു. അതില്‍ മുഖ്യമായും, വിദ്യാഭ്യാസവും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലിലൂടെ യുവതീ-യുവാക്കള്‍ക്ക് നല്ലൊരു ഭാവി ഉണ്ടാക്കിയെടുക്കലുമാണ്. കൂടാതെ കൂടുതല്‍ സ്വദേശ- വിദേശ നിക്ഷേപങ്ങളിലൂടെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളര്‍ത്തിയെടുക്കലുമാണ്. പക്ഷേ, ഇങ്ങനെയൊക്കെ, ഒരു രാജ്യത്തിന്റെ സ്വപ്നങ്ങള്‍ നിറവേറ്റണമെങ്കില്‍, വിദ്യാഭ്യാസത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ വര്‍ഷാ വര്‍ഷം പുറത്തിറങ്ങുന്ന പതിനായിരങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ കമ്പനികള്‍ക്ക് ഇവിടെ അവസരം കൊടുത്തേ മതിയാകൂ, തന്നെയുമല്ല, അവര്‍ക്ക് വേണ്ട വൈദ്യുതിയും, വെള്ളവും, മറ്റു സൌകര്യങ്ങള്‍ കൊടുക്കേണ്ടി വരും. നിര്‍ഭാഗ്യ വശാല്‍, ഇവിടെയുള്ള വിദ്യാഭ്യാസം വരെ പൊതുജനങ്ങളോ അല്ലെങ്കില്‍ ബഹുഭൂരിഭാഗമോ ചോദ്യം ചെയ്യപ്പെടുന്നു എന്നത് വേറൊരു വിഷയം.എമിറേറ്റ്സ് പോലുള്ള ഗള്‍ഫ് നാടുകളില്‍, ഇതുപോലുള്ള പ്രത്യേക (ഫ്രീ ട്രേഡ് സോണ്‍) മേഖലയില്‍ കമ്പനികളുടെ പ്രവര്‍ത്തനം നടക്കുന്നത് കൊണ്ടായിരിക്കണം അത്തരം രാജ്യങ്ങള്‍ സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇത്തരമൊരു മേഖല 1965 എക്സ്പോര്‍ട്ട് പ്രോസസ്സിങ് സോണ്‍ (EPZ) എന്ന പേരില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചു. കൂടുതല്‍ കയറ്റുമതികള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കൊണ്ട് വന്ന ഗുജറാത്തിലെ കണ്ടല എന്ന ഈ മേഖല ഏഷ്യയില്‍ തന്നെ ആദ്യത്തെ തന്നെ ഒരു സംരംഭമായി മാറി. പിന്നീട്, കൂടുതല്‍ നിക്ഷേപം, ബഹു രാഷ്ട്ര കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക, പോലുള്ള (ഭരണ-ഉദ്ധ്യോഗസ്ഥ വൃന്ദങ്ങള്‍ക്ക് തോന്നുന്ന) അതിന്റെ പരിമിതികള്‍ പരിഹരിക്കാന്‍ വേണ്ടി “പ്രത്യേക സാമ്പത്തിക മേഖല“, അഥവാ സെസ് (SEZ- Special Economics Zone) ഏപ്രില്‍ 2000-ന്ഔദ്യോഗികമായി പ്രഖാപിച്ചു.
സെസിന്റെ ദോശങ്ങള്‍:
ആത്മാര്‍ത്ഥമായി സടപ്പിലാക്കേണ്ട ഒരു സംവിധാനമായ സെസിനെ നിര്‍ഭാഗ്യവശാല്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ വേണ്ടിയാണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല എന്ന് പറയാതിരിക്കാന്‍ വയ്യ. കാരണം, ഇന്ന് സെസിന് വേണ്ടി ഏറ്റെടുക്കുന്ന മിക്ക ഭൂമിയും ഫലഭൂയിഷ്ഠമായ, കൃഷിയോഗ്യമായ മണ്ണ് തന്നെ. തരിശ് ഭൂമികളോ അല്ലെങ്കില്‍, വിജനമായ മറ്റ് സ്ഥലങ്ങളോ നില നില്‍ക്കെ തന്നെ, ഇത്തരം കൃഷി ഭൂമികള്‍ ഏറ്റെടുക്കുന്നതില്‍ പല ഗൂഢാലോചനകള്‍ തന്നെയുണ്ടെന്ന് തന്നെ പറയാം. രാജ്യത്തിന്റെ ബഹുഭൂരിഭാഗം പേരും തൊഴില്‍ ചെയ്ത് കൊണ്ടിരിക്കുന്ന കൃഷിയിലും, കൃഷിഭൂമിയിലും കൈ കടത്തുക എന്നത് ആ ഒരു രാജ്യത്തിലെ ജനങ്ങളോട് ചെയ്യുന്ന കൊടും ചതി തന്നെയാണ്. തന്‍നിമിത്തം, കൃഷിക്ക് വേണ്ടി പണം വായ്പ വാങ്ങി, വിത്തും, വളവും വാങ്ങി അതില്‍ പല സ്വപ്നങ്ങളും കാണുന്ന കര്‍ഷകര്‍, നഷ്ടപ്പെട്ട ഭൂമിയും പണവും തിരികെ കിട്ടാതെ വരുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു.
പ്രത്യേകമായ നിയമങ്ങളിലൂടെ, ഒരു ബദല്‍ ഗവണ്‍മെന്റിനെ സൃഷ്ടിക്കുക തന്നെയാണ് ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സെസിലൂടെ കാണാന്‍ കഴിയുന്നത്. അതായത്, ഭൂമിയുടെ ന്യായ വില കൊടുക്കാതെയോ, ബലപ്രയോഗത്തിലൂടെയോ ഹെക്ടര്‍ കണക്കിന് സ്വന്തമാക്കുന്ന ഭൂമിക്കും, സ്താപനങ്ങള്‍ക്കും, നികുതികളും, മറ്റു സര്‍ക്കാറിലേക്ക് എത്തേണ്ട സമ്പത്തിന്റെ വലിയൊരു ഭാഗം ഇല്ലാതെ പോകുന്നു. ഉള്ള നികുതികളും മറ്റും തന്നെ അടക്കാതെ കിട്ടാകടങ്ങളായി നിലനില്‍ക്കുന്നത് നമ്മുടെ വൈദ്യുത് ബോര്‍ഡിന്റേയും, ടെലികോം അതോരിറ്റിയുടേയും, കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. കൂടാതെ, അന്താരാഷ്ട്ര തൊഴില്‍ നിയമത്തെ കാറ്റില്‍ പറത്തി അവരൂടേതായ പുതിയ തൊഴില്‍ നിയമങ്ങള്‍ക്ക് നാം തല വെക്കേണ്ടി വരുന്നു. പോലീസിന് പോലും കടന്ന് ചെല്ലാന്‍ കഴിയാത്ത വിധം പുതിയ ഒരു സ്വതന്ത്ര രാജ്യത്തിലെ ക്രമസമാധാനം ഏതെങ്കിലും കുത്തക സെക്യൂരിറ്റി കമ്പനികളുടെ നിയന്ത്രണത്തിലാകുന്നു എന്നതും ഇവിടെ ശ്രദ്ധേയം. അങ്ങനെ കോടതികള്‍ക്ക് പോലും ഇടപെടാന്‍ കഴിയാത്ത വിധം ഒരു കുത്തക രാഷ്ട്രം രൂപപ്പെടുത്തുന്നു.
എന്നാല്‍ ഇത് വായിച്ച് കൊണ്ടിരിക്കുന്ന ഏതൊരുവനും, പൊതുവെ താരതമ്യം ചെയ്യുന്നത് ഗള്‍ഫ് നാടുകളിലെ ഫ്രീ സോണ്‍ മേഖലളെയാണ്. ഇവിടെയുള്ള പോലീസും കോടതികളും, വൈധ്യത- ടെലികോം അതോരിറ്റികളുടെ മുഖം നോക്കാതെയുള്ള നടപടികള്‍ ഒരു കുത്തക കോര്‍പറേറ്റിന്റെ വഞ്ചനകളില്‍ സര്‍ക്കാര്‍ പെടുന്നില്ല. എന്നാല്‍ ഇന്ന് കേരളവും മറ്റു സംസ്ഥാനങ്ങളും വര്‍ഷാ വര്‍ഷമോ അല്ലെങ്കില്‍ സര്‍ക്കാറുകള്‍ മാറുമ്പോഴോ ധവള പത്രങ്ങള്‍ ഇറക്കുന്നത് ഇങ്ങനെയൊരു വഞ്ചനയുടെ ഫലമായാണ്.
ഇന്നത്തെ സെസിന്റെ അവസ്ഥ:
മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ഈ സെസ് എന്ന സംവിധാനത്തെ അത്യാഗ്രഹത്തോടെ പ്രോത്സാഹിപ്പിക്കുന്നു. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, സിംഗൂര്‍ എന്നീ മേഖലകള്‍ ഇതിന് വലിയൊരു ഉദാഹരണമാണ്. മന്ത്രിമാര്‍ക്കും, ഉദ്ധ്യോഗസ്ഥ വൃന്ദങ്ങള്‍ക്കും ലഭിക്കുന്ന കിമ്പളത്തിന്റെ തോതനുസരിച്ച് വങ്കിട കോര്‍പറേറ്റ് കമ്പനികള്‍ ചൂണ്ടികാണിക്കുന്ന കൃഷിയിടങ്ങളും, മറ്റും ഒരു ഉപാധികളും കൂടാതെ ഭൂമികള്‍ തുച്ഛ വിലക്കോ അല്ലെങ്കില്‍ പിടിച്ച് പറിച്ചോ കയ്യേറുന്നു. പിന്നെ മുന്നില്‍ ശൂന്യത മാത്രമുള്ള ഏതൊരു സമൂഹവും സമരവും, വിപ്ലവങ്ങളും നടത്തുകയല്ലാതെ വേറെന്ത് മാര്‍ഗ്ഗം?
സെസ് എങ്ങനെ പ്രാവര്‍ത്തികമാക്കാം:
പുനരധിവാസത്തെ പോലും ചിന്തിക്കാത്ത സര്‍ക്കാര്‍, സെസ് നടപ്പിലാക്കാന്‍ വേണ്ടി ആത്മാര്‍ത്ഥമായി എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്ന ചര്‍ച്ച ഇവിടെ നടക്കട്ടെ...
Subscribe to:
Post Comments (Atom)
2 comments:
കൊള്ളാം !
നല്ല പോസ്റ്റ്, ഇനിയും പ്രതീക്ഷിക്കുന്നു
സെസ്സ് ഒരിക്കലും ഒരു സംസ്ഥാന ഗവണ്മെന്റല്ല നടപ്പിലാക്കുന്നത്. സെസ്സ്2005 അനുസരിച്ച് നിക്ഷേപകന്‍ ചൂണ്ടി കാട്ടുന്ന സ്ഥലം അപേക്ഷയുടെ രൂപത്തില്‍ കേന്ദ്രത്തില്‍ എത്തുന്നു. അവിടെ നിന്ന് അനുമതി കിട്ടുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രസ്തുത സ്ഥലം ഉടനെ ഏറ്റെടുത്ത് അവര്‍ക്ക് കൈമാറണം. തങ്ങള്‍ക്ക് ഇത് വേണ്ട എന്ന് ഏതെങ്കിലും സംസ്ഥാന സര്‍ക്ക്കാരിന് പറയുവാന്‍ കഴിയില്ല.
നന്ദിഗാമിന് ശേഷം കേന്ദ്രം സെസ്സ് നിയമത്തില്‍ ഭേദഗതി വരുത്തി. അത് പക്ഷേ സ്ഥലത്തിന്റെ വലിപ്പം സംബന്ധിച്ചുള്ളതിനാണ്. ഏറ്റെടുക്കല്‍ നിയമം ഇപ്പോഴും പഴയ പോലെ തന്നെ.....
Post a Comment