“മലയാളികളില്‍ പാശ്ചാത്യ വല്‍കരണം” എന്ന പ്രക്രിയ വേണോ വേണ്ടയോ എന്ന് ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സംഭവമാണ്. നാം ഇന്നു നില കൊള്ളുന്ന യുഗത്തിന്റെ സാങ്കേതിക വിദ്യയിലും, മറ്റിലുമുള്ള അസൂയാവഹമായ വളര്‍ച്ച ആരേയും അമ്പരപ്പിക്കും. ഏതൊരു മേഖല പരിശോധിച്ച് നോക്കിയാലും സാങ്കേതിക വിദ്യ ആ മേഖലയില്‍ കൊണ്ട് വന്ന മാറ്റങ്ങള്‍ നമുക്ക് തള്ളിപ്പറയാനാവില്ല. കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ അടുത്ത് പോലും അതിന്റെ ഉദാഹരണങ്ങള്‍ പറയേണ്ട കാര്യമില്ല.
പൊതുവെ ഇങ്ങനെയൊരു ആവാസ വ്യവസ്ഥിതിയുടെ മാറ്റത്തിന് വലിയൊരു കാരണക്കാര്‍ ജീവിതത്തെ മൊത്തം തിരക്കിലേര്‍പ്പെടുത്തിയ പാശ്ചാത്യര്‍ തന്നെ. എന്നാല്‍ അതിന്റെ അണിയറയില്‍ വലിയൊരു ഇന്ത്യന്‍ കരങ്ങളുണ്ടെന്നത് വേറൊരു നഗ്ന സത്യം.
ഇത്തരം രീതിയില്‍ പാശ്ചാത്യ വല്‍കരണത്തിന്റെ നേട്ടങ്ങല്‍ മാത്രം നമ്മുടെ ബാലപാഠങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച് അതിന്റെ തിന്മ ഭാഗത്തെ കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെ, മനഃപൂര്‍വ്വം ഒഴിവാക്കാനാണ് നാം പൊതുവെ ശ്രമിക്കാറുള്ളത്. കാരണം അതിന്റെ ദൂഷ്യവശങ്ങളെ പറ്റി അറിഞ്ഞ് കഴിഞ്ഞാല്‍ പാശ്ചാത്യ പൊതുതാല്പര്യങ്ങള്‍ ഇന്ന് ലോകത്ത് നടപ്പിലാക്കാന്‍ കഴിയില്ല എന്നത് ഒരു രാഷ്ട്രീയ മുഖം, തന്നെയുമല്ല, ഓരോ മനുഷ്യനും, സ്വന്തം അസ്ഥിത്വത്തെ പോലും മതിമറന്ന് ആസ്വദിച്ച് ജീവിക്കുന്നതിന്റെ ഒരു സുഖം ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെട്ടേക്കാം എന്ന (നഷ്ട)ബോധവും നിലനില്‍ക്കുന്നു.
പാശ്ചാത്യരിലെ ബഹുഭൂരിഭാഗവും സ്വന്തം അച്ഛനമ്മമാരുടെ കൂടെ നില്‍കുന്നതിനേക്കാളും മുന്‍ഃതൂക്കം നല്‍കുന്നത് ഇണയോടൊത്ത് ജീവിക്കാനാണ്. അതായത്, സ്കൂള്‍ ജീവതത്തില്‍ തന്നെ അവര്‍ ലൈഗികതകളില്‍ ഏര്‍പ്പെടുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അത്കൊണ്ട് തന്നെയായിരിക്കും, കുടുംബ ബന്ധങ്ങള്‍ പലപ്പോഴും തകരുന്നത്. അതിലേറെ വലിയ പ്രശ്നം, പൈശാചികതയുടെ ഏറ്റവും ക്രൂരമുഖമായ അച്ഛനേയും അമ്മയേയും ധിക്കരിക്കുകയും, അവരെ പീഠിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ കണ്ണുകളില്‍ ഇന്ന് നിസ്സാരമായി തോന്നുന്നു. ഒന്നുകൂടി വിശദമാക്കുകയാണെങ്കില്‍, ഇന്നു നമ്മുടെ നാട്ടില്‍, അമ്മയെ തല്ലിയാല്‍ (മുന്‍പ് തെറ്റായിരുന്നു എന്ന ഏകാഭിപ്രായം ഉണ്ടായിരുന്നതിനു പകരം) ഭിന്നാഭിപ്രായം വന്നു കഴിഞ്ഞ ഒരു സമൂഹമായി നാം മാറി. -സംസ്കാര ശൂന്യതയുടെ ഒരു മുഖം തന്നെ ഇത്.
അത് പോലെ തന്നെ സ്തീയുടെ ശരീര പ്രദര്‍ശനം. ഞാനിവിടെ അതിനെ പറ്റി കൂടുതലായി ഒന്നും പറയുന്നില്ല. കൂടതല്‍ പേരും മത്സരിച്ച് കൂടുതല്‍ ശരീരഭാഗങ്ങള്‍ മറ്റുള്ളവരെ കാണിക്കാന്‍ അണിഞ്ഞൊരുങ്ങുന്നു. ഇതിന്റെ വേറൊരു മുഖം എന്തെന്നാല്‍ നാം നമ്മോട് തന്നെ ചെയ്യുന്ന ചതി എന്നതാണ്. അതായത്, ഏതൊരു പുരുഷനും സ്ത്രഈയും സ്വന്തം ഇണയുടെ പവിത്രതയും, സൌന്ദര്യവും കാണാന്‍ ആഗ്രഹിക്കുന്നത് അവരുടെ മണിയറകളില്‍ വെച്ചാണ്. എന്നാല്‍ അതിനു മുമ്പു തന്നെ, കണ്ണു കൊണ്ടെങ്കിലും വ്യഭിചാരം നടത്താത്തവര്‍ ഉണ്ടോ എന്നത് പ്രസക്തിയില്ലാത്ത ചോദ്യമാണ്. എന്നാല്‍ കേരളീയ തനിമയിലോ, ഹിജാബ് ധരിച്ചോ അതുമല്ലെങ്കില്‍, സ്വന്തം ശരീരം ഏതെങ്കില്ലും രീതിയില്‍ പരിപൂര്‍ണ്ണമായി മറച്ച് വളര്‍ന്ന സ്ത്രീക്ക് ഇവിടെ കൊടുക്കേണ്ട സ്ഥാനം വളരെ വലുതാണ്. ഇതെഴുതുമ്പോള്‍ നമ്മുടെ മുന്‍ മുഖ്യന്‍ ശ്രീ. നായനാര്‍ പറഞ്ഞതോര്‍ക്കുന്നുഃ “പെണ്ണുള്ളിടത്തല്ലേ പെണ്‍വാണിഭവും ഉണ്ടാവുകയൊള്ളൂ.”
അങ്ങനെ ആധുനിക വല്‍കരണം നടക്കേണ്ടത് നമ്മുടെ വേഷ-വിധാനങ്ങളില്ല, മറിച്ച് ബുദ്ധിക്കും, മനസ്സിനും, സമ്പാദിച്ചെടുത്ത അറിവിലും മറ്റുമാണ്.
അത് പോലെ തന്നെയാണ് മലയാള ഭാഷ നേരിടുന്ന വധശ്രമങ്ങള്‍. ഏതൊരു ഭാഷക്കും, അതിന്റേതായ ഭംഗിയും, അന്തസ്സും ഉണ്ട്. എന്നാല്‍ എന്റെ പരിമിതമായ അറിവ് വെച്ച് നോക്കുമ്പോള്‍ മലയാളം ഒരുപടി മുന്‍പിലാണ്. കാരണം അമ്പിളിയമ്മാവനേയോ, ഇളം തെന്നലുകളില്‍ നൃത്തമാടുന്ന പച്ചപ്പനയോലകളേയോ, അരുവികളേയോ, ഇനി എന്തുമായിക്കൊള്ളട്ടെ, മലയാളത്തിന് അതിന്റെ ഏറ്റവും മാധുര്യമായ സാഹിത്യത്തില്‍ വിവര്‍ണിക്കാന്‍ കഴിയും. പക്ഷേ, നമുക്ക് അന്യഭാഷയുടെ വിവരണം അത്ര കണ്ട് ഉള്‍കൊള്ളണമെന്നില്ല. ഇതര സംസ്ഥാനങ്ങളിലും, രാജ്യങ്ങളിലും, മലയാളി സംഘടനകള്‍ നടത്തുന്ന മത്സരയിനങ്ങളില്‍ ഇപ്പോഴും അവര്‍ പ്രാധാന്യം കൊടുക്കുന്നത് മലയാളത്തിന്റെ തിരുച്ച് വരവിന് വേണ്ടിയുള്ള പരിപാടികള്‍ക്കാണ്. അതായത് അവര്‍ക്ക് തന്നെ അറിയാം മലയാളം നമ്മില്‍ നിന്ന് നഷ്ടപ്പെട്ട് പോയിരിക്കുന്നു അല്ലെങ്കില്‍ പോയി കൊണ്ടിരിക്കുന്നു എന്ന്. എങ്കിലല്ലേ തിരിച്ച് വരവ് എന്ന വാക്കിന് പ്രസക്തിയൊള്ളൂ. എന്നാല്‍ മലയാളത്തിന് സാഹിത്യകാരന്മാരും, നിരൂപകരും, പത്ര പ്രവര്‍ത്തകരും, അതിലുപരി മലയാളിയെന്ന മൊത്തം സമൂഹവും പുതു ജീവന്‍ നല്‍കേണ്ടതുണ്ട്. അതായത് ഇംഗ്ലീഷ് പോലുള്ള അന്യഭാഷകള്‍ വളര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. മുമ്പ് ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്ന ഫ്രഞ്ച് ഭാഷയില്‍ മെച്ചപ്പെടുത്തലുകള്‍ ഇല്ലാത്ത് കൊണ്ടായിരിക്കണം ഇന്ന് അത് വളരെ പിന്നിലായി പോയതും.
യുവാക്കള്‍ സംഭാവന ചെയ്ത “അടിപൊളി” എന്ന വാക്ക് ഇതിന് ചെറിയൊരുദാഹരണം. ഇന്ന് മലയാളത്തിന് ഈ വാക്ക് ഒഴിച്ച് കൂടാന്‍ പറ്റാതെ ആയിരിക്കുന്നു. ഇത് പോലെ സ്വിച്ച് എന്ന ഇംഗ്ലീഷ് വാക്കിന് പകരം “വൈദ്യുത ആഗമന നിര്‍ഗമന നിയന്ത്രണ യന്ത്രം എന്ന വാക്കിന് പകരം മേല്‍ പറഞ്ഞവരുടെ ഒരു കൂട്ടായ്മ ഉണ്ടെങ്കില്‍ പുതിയ ഒറ്റവാക്ക് കണ്ട് പിടിക്കാന്‍ പറ്റും. അങ്ങനെ പല വാക്കുകളും... അല്ലാതെ പല ഭാഷകളും “കൂറ്റി കുയഷ്ഷ്” പറഞ്ഞ് അതിനെ വധിക്കാതിരിക്കുന്നതാകും അതിന്റെ ശരി.
എന്നാല്‍ ഇന്ന് മലയാളി അന്യരാജ്യങ്ങളില്‍ നേരിടുന്ന വലിയ ബുദ്ധിമുട്ട് എന്തെന്നാല്‍ അന്ന്യ ഭാഷാ കൈകാര്യ ശേഷി ഇല്ലായ്മ തന്നെ. സ്വന്തം പരിചയക്കുറവിനേയും, കഴിവില്ലായ്മയേയും മനസ്സിലാക്കുന്നതിന് പകരം, മുമ്പ് പഠിച്ചിരുന്ന സ്കൂളിനേയും, പഠിപ്പിച്ചിരുന്ന അദ്ധ്യാപകരേയും കുറ്റം പറയുന്ന മലയാളി സഹോദരങ്ങളും നമുക്കിടയില്‍ ഉണ്ട് എന്നത് ഒരു ദുഃഖ സത്യമാണ്.