Thursday, August 30, 2007

ഒരു കിഷ്‌ (ഇറാന്‍ ഐലന്റ്) യാത്ര

അപ്രതീക്ഷിതമായിട്ടായിരുന്നു ആ യാത്ര. കേറുന്നതിന്‌ മുമ്പായി നിയാസ്‌ എനിക്ക്‌ വിളിച്ചു. പൊതുവേ വിമാന യാത്രക്ക്‌ ദൈവ ഭക്തി കൂടും, എന്നാല്‍, ഇതിന്‌ അത്രക്കൊന്നും പോരാ, കുറച്ച്‌ കൂടി ഭക്തി കൂടിയേ പറ്റൂ, അതല്ലെങ്കില്‍ അവിടെക്കെത്തില്ല. പൊതുവെ, എവിടെ ചെന്നാലും പാര മാത്രം തരുന്ന ഇവന്‍ എന്നെ വെറുതെ പേടിപ്പിക്കാനാണെന്നു കരുതി. ബോര്‍ഡിംഗ്‌ പാസ്സിലോട്ട്‌ നോക്കി, അഞ്ചാം നിരയിലായിരുന്നു സീറ്റ്‌. മുന്‍ നൂറ്റാണ്ടുകളില്‍ ഓടിച്ചിരുന്നത്‌ പോലുള്ള പങ്കയുള്ള ഒരു കൊച്ചു വിമാനത്തില്‍ കേറി. എല്ലാവരും തിക്കിയും തിരക്കിയും വിമാനത്തിലോട്ട്‌ കേറി. ഞാന്‍ ഒന്നു ആശ്ചര്യപ്പെട്ട്‌ പോയി, കാരണം അവനവണ്റ്റെ സീറ്റില്‍ കേറാന്‍ എന്തിനാ ഇത്രക്കൊക്കെ? ആദ്യമാദ്യം കേറിയവര്‍ മുന്‍ സീറ്റുകളില്‍ ഇരുന്നു. അപ്പോഴാണ്‌ മനസ്സിലയത്‌ ഇത്‌ ഒരു തരം കേരളാ ട്രാന്‍സ്പോര്‍ട്ടാണെന്ന്‌. ഫിലിപ്പിനോകള്‍ കാക്കാകൂട്ടില്‍ കല്ലിട്ട പോലെ ചെവി തിന്നുന്നുണ്ടായിരുന്നു.
വണ്ടി (അങ്ങനെ വിളിച്ചേ പറ്റൂ) താഴെ ഇറങ്ങി. ഒരു ഭൂമി കുലുക്കം പോലെ, അല്ലെങ്കില്‍ റബര്‍ പന്ത്‌ താഴെ ഇട്ടത്‌ പോലെ, ഒന്ന്‌ പേടിപ്പിച്ച്‌ കളഞ്ഞു. എണ്റ്റെ കാട്ടിക്കൂട്ടല്‍ കണ്ടിട്ടായിരിക്കണം, തൊട്ടടുത്തുള്ള ഫിലിപിനോ ചോദിച്ചു: ആര്‍ യു ഫ്ളൈയിംഗ്‌ റ്റു കിഷ്‌ ഫസ്റ്റ്‌ ടൈം? ഡോണ്ട്‌ വറി മാന്‍.
ഇന്ത്യക്കാരുടെ പേടി സ്വപ്നമായ എക്സ്പ്രസ്സിന്‌ പോലുമില്ല ഇങ്ങനെയൊരു രംഗം. കിഷ്‌ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി: ഫെറാബി, ഖത്തം, ഗോള്‍ഡീഷ്‌... അങ്ങനെ അവിടെയുള്ള ഹോട്ടലുകളുടെ പേര്‌ വിളിച്ച്‌ കുറേ ഫാര്‍സികള്‍. ദുബൈയില്‍ നിന്നു തന്നെ ഫെറാബി ഹോട്ടലിലേക്ക്‌ പോകാനായിരുന്നു പ്ളാന്‍. കാരണം അവിടെ എണ്റ്റെ മുമ്പേ പോയവരുടെ നിര്‍ദേശ പ്രകാരം അതായിരുന്നു നന്നു. ഫറാബിയില്‍ ഞങ്ങളെയും കാത്ത്‌ കുറേ മലയാളികള്‍, ഉഗ്ര വരവേല്‍പ്പും പരിചയപ്പെടലും കഴിഞ്ഞതിന്‌ ശേഷം 210ാം റൂമെടുത്തു. മിക്കവാറും പേര്‍ സ്വന്തം കഷടതയേയും, സമയ ദോഷത്തേയും ശപിച്ച്‌ കിഷ്‌ ജീവിതം പാറി നടന്ന്‌ ആസ്വദിക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും മിക്കവാറും പേര്‍ അങ്ങിനെത്തന്നെയാണ്‌. ജോലിയില്ലെങ്കില്‍, ഉദ്ധേഷിച്ചത്‌ കിട്ടിയിട്ടില്ലെങ്കില്‍, ഇവിടെ വരണ്ടായിരുന്നെന്നും, മറ്റുമുള്ള പല ഡയലോഗുകള്‍ വരും.

രാവിലത്തെ ഭക്ഷണം, ന്‍ഘാ, അതൊരു സംഭവമായിരുന്നു. പലരും ആദ്യമായിട്ടായിരിക്കും ഉണക്ക റൊട്ടി, ചീസും, ജാമും, ചേര്‍ത്ത്‌ കഴിക്കുന്നത്‌. പലരും ആ റൊട്ടിയെ പങ്കായമെന്നും, മുട്ടന്‍ വടിയെന്നും, അങ്ങനെ പല പേരുകളും വിളിച്ചത്‌. മുമ്പ്‌ കഴിച്ച്‌ പരിചയമുള്‍ലതിനാല്‍ എനിക്കതില്‍ പരാതിയ്യൊ പരിഭവമോ ഉണ്ടായിരുന്നില്ല. പക്ഷെ ആകെയുണ്ടായിരുന്നത്‌ ചായയിലയിരുന്നു. എന്തോ ഒരു ചായ. ന്‍ഘാ, ചായ തന്നെ. ഉച്ചക്കുള്ള ഖത്തം ഹോട്ടലില്‍ നിന്നുള്ള മലബാരി ഭക്ഷണമായിരുന്നു. പിന്നെ പുസ്തകങ്ങളും, ഉറക്കവും, മാറി മാറി എനിക്ക്‌ കൂട്ടുണ്ടായിരുന്നു.
പിറ്റേ ദിവസം ഞങ്ങള്‍ ഒരു കിഷ്‌ ട്യൂറ്‍ പോയി. പണ്ട്‌ കാറ്റില്‍ നശിച്ച്‌ പോയ ഗ്രീക്ക്‌ ഉരുക്കു കപ്പല്‍ കരക്കടിഞ്ഞ കിഷ്‌ തീരവും, അണ്ടര്‍ഗ്രൌണ്ട്‌ പട്ടണവും ഒക്കെ കണ്ടു. ആശൂറാ ദിവസമായതിനാല്‍, രാത്രി തെരുവെല്ലാം പ്രത്യേക വിളക്കുകള്‍ കൊണ്ട്‌ അലങ്കരിച്ചിരുന്നു. കൂടെ തൃശ്ശൂറ്‍ പൂരം പോലുള്ള വറ്‍ണ്ണാഭമായ വെടിക്കെട്ട്‌ ഫാര്‍സികള്‍ക്കും അവിടെ വരുന്ന യാത്രിയകള്‍ക്കും രസകരമായിരുന്നു. മുമ്പ്‌ പരഞ്ഞത്‌ കേട്ടതല്ലാതെ, ഷിയാ മുസ്ളിംകള്‍ ഈ ദിവസങ്ങള്‍ അലങ്കരിച്ച്‌ കാണുന്നത്‌ ആദ്യമായിട്ടായിരുന്നു. രാത്രികളില്‍ സ്വന്തം അനുഭവങ്ങള്‍ റൂമിലെ ഏല്ലാവരും തമ്മില്‍ പങ്കിട്ടു. കൂടെ പകല്‍ കണ്ട, ലോകത്ത്‌ ആദ്യമായി അമേരിക്ക നിരോധിച്ച ഒരു രാജ്യത്തിണ്റ്റെ സേനയുടെ അതിതീവ്ര സ്നേഹവും അമേരിക്ക നിരോധിക്കാനുണ്ടായ കാരണവും ആലോചിച്ച്‌ അന്നത്തെ രാത്രിക്ക്‌ ഉറക്കം വൈകി. കാരണം, ഇത്‌ തമില്‍ പൊരുത്തമില്ലായിരുന്നു.
മൂന്നാം ദിവസം എല്ലാവരോടും യാത്രപറഞ്ഞ്‌ സ്വന്തം റിസൈഡിംഗ്‌ സിറ്റിയായ ദുബൈയിലേക്ക്‌ തിരിച്ച്‌ പറന്നു.

Tuesday, August 21, 2007

ഒരു അദ്ധ്യാപകന്‍

‍എണ്റ്റെ പോളി പഠനത്തിന്‌ ശേഷം, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറും, നെറ്റ്‌വര്‍കിങ്ങും പഠിച്ചു. അതിനു ശേഷം, കോട്ടക്കലിനടുത്തുള്ള എടരിക്കോട്‌ എന്ന ഗ്രാമത്തില്‍, എനിക്ക്‌ ജോലിയും കിട്ടി.

എന്നേക്കാളും, പ്രായമുള്ള ഒരുപാട്‌ വിധ്വാന്‍മാരെ എനിക്ക്‌ പഠിപ്പിക്കേണ്ട ഭാഗ്യം അന്നെനിക്കുണ്ടായി. അതിനു ശേഷം, അധ്യാപനം എന്നത്‌ വളരെ രസകരവും, അതിനേക്കാളുപരി ബുദ്ധിമുട്ടുള്ളതുമാണെന്ന്‌ ശരിക്കും മനസ്സിലായി. സ്കൂളില്‍ പഠിക്കുമ്പോള്‍, എണ്റ്റെ വികൃതികളെല്ലാം എങ്ങിനെയാണ്‌ അന്നത്തെ അദ്ധ്യാപകന്‍മാര്‍ സഹിച്ചിട്ടുണ്ടാവുക എന്നു ഞാന്‍ അപ്പോഴാണ്‌ ചിന്തിച്ചത്‌. കുട്ടികളുടെ (ക്ഷമിക്കണം, മിക്കവാറും പേര്‍ കുട്ടികളായിരുന്നില്ല, പിന്നെ അദ്ധ്യാപകന്‍മാരുടെ ശൈലിയില്‍ അങ്ങനെയാണ്‌ വിളിക്കാറുള്ളത്‌ എന്നും ഞാന്‍ പഠിച്ചു) ഓരോ സംശയങ്ങള്‍ക്ക്‌ ആദ്യമൊക്കെ, മറുപടി പറയാന്‍ ഞാന്‍ നന്നേ പാട്‌ പെട്ടു. പക്ഷേ, അതിനെല്ലാം ഞാന്‍ അപ്പോള്‍ തന്നെ പല വിദ്യകളും പ്രയോഗിച്ചിരുന്നു. ആധുനിക വിഷയങ്ങളോട്‌ കൂടുതല്‍ താല്‍പര്യമുള്ളതിനാല്‍, കമ്പ്യൂട്ടര്‍ സംബന്ധമായ എന്തും ഞാന്‍, അതിലേക്കെത്തിക്കുമായിരുന്നു.

ആ വര്‍ഷത്തെ ഓണം എനിക്ക്‌ അവിടെ പങ്കെടുക്കേണ്ടി വന്നു. പൊതുവെ ജീവിതം ഒരു സാഹസികമായതിനാല്‍, പ്രിന്‍സിപ്പാള്‍ എന്നെയായിരുന്നു കലാപരിപാടികളുടെ നിയന്ത്രണം എല്‍പിച്ച്‌ തന്നത്‌. പക്ഷേ, ഓണ സദ്യകളൊന്നുമില്ലെങ്കിലും, നാട്ടിലെ ക്ളബ്‌ അന്ന്‌ ഉത്സാഹകരമായ മത്സരങ്ങള്‍ നടത്തുന്നത്‌ കാണാനും, കൂടാനുമായിരുന്നു എനിക്ക്‌ താല്‍പര്യം. അങ്ങനെ ഞാന്‍ ആകാംക്ഷയോടെ ആ ചുമതല ഏറ്റെടുത്തു. പൂക്കളത്തിണ്റ്റെ ദൌത്യം പ്രിന്‍സിപ്പാള്‍ തന്നെ ഏറ്റെടുത്തു. പഞ്ചഗുസ്തി മത്സരവും, തീറ്റ മത്സരവുമൊക്കെ, പുറത്ത്‌ നിന്ന്‌ പങ്കെടുക്കാന്‍ പറ്റാത്ത വേദനയോടെ കാണേണ്ടി വന്നു.

അവിടെ നിന്നാണ്‌ എനിക്ക്‌ യെമന്‍ എന്ന രാജ്യത്തിലേക്ക്‌ വിസ കിട്ടുന്നത്‌. മുമ്പ്‌ അവിടെ നിന്നും പിരിഞ്ഞു പോയവര്‍ക്കൊക്കെ കൊടുത്ത ഗെറ്റ്‌ റ്റുഗതര്‍ പാര്‍ട്ടികളൊക്കെ വളരെ രസകരമായിരുന്നു, എന്നാല്‍, ഞാന്‍ പോകുന്ന സമയത്ത്‌, ഒരാള്‍ക്കും, മനസ്സ്‌ തുറന്ന്‌ ചിരിക്കാനോ സംസാരിക്കനോ കഴിയാതെ കണ്ണ്‌ നിറയുന്നതായി പ്രിന്‍സിപ്പാളിണ്റ്റെ മുഖം നോക്കിയപ്പോള്‍ തന്നെ എനിക്ക്‌ മനസ്സിലായി. ജനുവരി ഒന്നു മുതല്‍ ആരമ്പിച്ച്‌ ആഗസ്റ്റ്‌ 15 വരെ ചുരിങ്ങിയ കാലം എണ്റ്റെ അദ്ധ്യാപനം അടിപൊളിയാക്കി.

Monday, August 6, 2007

ഹിരോഷിമ- നാഗസാക്കി





E=mc2 എന്ന സൂത്രവാക്യം അമേരിക്ക ഹിരൊഷിമയില്‍ പരീക്ഷിച്ചിട്ട്‌ ഇന്നേക്ക്‌ 62 വര്‍ഷം തികയുന്നു. എന്നിട്ടും ഒട്ടും തന്നെ കാരുണ്യമില്ലതെ പിന്നെയും ആ സൂത്രവാക്യവുമായി മുന്നോട്ട്‌ പോയിക്കൊണ്ടേ ഇരിക്കുന്നു. യഅ്ജൂജിണ്റ്റെയും, മഅ്ജൂജിണ്റ്റെയും സന്തതിയാണോ അമേരിക്കന്‍ ഭരണ കൂടം?
അല്ലയോ അമേരിക്ക, നീ ഒന്നോര്‍ക്കുക. നിനക്ക്‌ ഇപ്പോള്‍ എതിരാളി ആരുമില്ലെന്ന ധാര്‍ഷ്‌ഠ്യം ഉണ്ടെങ്കില്‍, അതിന്‌ വില കൊടിക്കേന്ദി വരുന്നത്‌ ഇതൊന്നും അറിയാത്ത, നിന്നില്‍ ജനിച്ചു വീഴുന്ന ഒരുപാട്‌ മനുഷ്യ ജീവിതങ്ങല്‍ മാത്രമാണ്‌.
സെപ്റ്റമ്പറുകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പക്ഷെ, ആ പ്രാര്‍ത്ഥന ഫലിക്കണമെങ്കില്‍ നിണ്റ്റെ നരനായാട്ടും നീ അവസാനിപ്പിക്കുക
















Sunday, August 5, 2007

ജഡ്ജ്‌മെണ്റ്റ്‌

കണ്ണില്ലാത്തവനേ കണ്ണിണ്റ്റെ വിലയറിയൂ എന്നു പറയുന്നത്‌ തികച്ചും സത്യമാണ്‌. നമ്മുടെ കൂടെ വസിക്കുന്ന എത്ര പേര്‍ കണ്ണും, കാതും, കൈയ്യും, കാലും അതുമല്ലെങ്കില്‍ മനസ്സിണ്റ്റെ താളവും ഒക്കെ നഷ്ടപ്പെട്ടവര്‍...ഇതൊക്കെ നോക്കിയാല്‍ ഞാനും, നിങ്ങളുമൊക്കെ എത്ര ഭാഗ്യവാന്‍മാരാണല്ലേ... നമ്മുടെ കണ്ണിണ്റ്റെ സ്ഥാനം ശരീരത്തിണ്റ്റെ മറ്റൊരു ഭാഗത്തായി ചിന്തിച്ചിട്ടുണ്ടോ? അതു പോലെ തന്നെ, ശരീരത്തിണ്റ്റെ മറ്റു ഭാഗങ്ങള്‍ (നാഡികളും, എല്ലുകളുമൊക്കെ ഉള്‍പ്പെടെ) എത്ര ക്രിത്യതയോടെയാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.
അല്ലെങ്കിലും, മനുഷ്യന്‍ നന്ദി കെട്ടവനാണ്‌, ദ്രോഹിയാണ്‌, ചതിയനാണ്‌, അങ്ങിനെ പോകുന്നു മനുഷ്യണ്റ്റെ ഗുണവിശേഷങ്ങള്‍. ഇന്ന്‌ ലോകത്ത്‌ എല്ലാ സസ്യ-ജന്തു ലതാതികള്‍ക്ക്‌, ശാസ്ത്രീയമായി ഏകദേശം മൂന്ന്‌ വര്‍ഷത്തേക്കുള്ള ശ്വസന വായു മാത്രമേ ഉള്ളൂ എന്നാണ്‌. എന്നിട്ടും അത്‌ പുനര്‍നിര്‍മിക്കപ്പെടുന്നു. നമുക്ക്‌ പറ്റുന്ന ആപത്ത്‌ സമയത്ത്‌ കുടിക്കുന്ന വെള്ളത്തിനും ഓക്സിജനുമൊക്കെയായി എത്ര പണമാണ്‌ ആശുപത്രികളിലും മറ്റുമായി കൊടുക്കുന്നത്‌? ഇത്രയും കാലം നാം ഉപയോഗിച്ച വെള്ളം, വായു.... അങ്ങിനെ പോകുന്നു നമ്മുടെ ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോയ ദൈവത്തിന്‌ കൊടുക്കേണ്ട കടപ്പട്ടിക. എന്നിട്ടും, ദൈവത്തിനോട്‌ കടപ്പാട്‌ കാണിക്കാനും, സ്നേഹവും സമധാനവും ഭൂമിയില്‍ വരുത്താനും നന്ദികെട്ടവനായ മനുഷ്യനു കഴിഞ്ഞിട്ടില്ല.
സ്വന്തം ബുദ്ധിയോടും, വിവേകത്തോടും ആത്‌മാര്‍ത്ഥമായിത്തന്നെ ചോതിക്കുക: ചെയ്തു പോയ നന്‍മയും തിന്‍മയും വിലയിരുത്തപ്പെടുന്ന ഒരു ദിവസം വരുമോ ഇല്ലേ എന്ന്‌.

Saturday, August 4, 2007

തുടര്‍ക്കഥ

Coming Soon

Thursday, August 2, 2007

ഹു ആം ഐ

മുഴുവന്‍ പേര്‌ അബ്ദുല്‍ ഫത്താഹ്‌, ഞാന്‍ എന്നെ 'ഫത്തു' എന്നു വിളിക്കും, പിന്നെ കൂട്ടുകാര്‍ എന്നെ പല പേരിലും വിളിക്കും. അവരെല്ലാം കൊച്ചു കുട്ടികളല്ലേ, ന്‍ഘാ.... എന്തെങ്കിലും വിളിക്കട്ടെ