ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയുടെ വളര്‍ച്ച, ജനിച്ച് വീഴുന്ന കുഞ്ഞുങ്ങള്‍ പോലും അനുഭവിക്കുന്നത് അതിന്റെ വിജയത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞിനെ താരാട്ട് പാട്ട് കേള്‍പ്പിച്ച് ഊഞ്ഞാലാട്ടി ഉറക്കാനും, കരയുന്ന കുഞ്ഞിന്റെ മനസ്സില്‍ സന്തോഷം പകരാന്‍ വേണ്ടി, ചിരിക്കുകയും കരയുകയും, ആടുകയും പാടുകയും മറ്റും ചെയ്യുന്ന പാവകളും, മറ്റും മാര്‍ക്കറ്റില്‍ വ്ലരെ സുലഭമാണ്. അങ്ങനെ തുടങ്ങുന്നു അതിന്റെ സമൂഹത്തിനോടുള്ള സേവനങ്ങള്‍. കമ്പ്യൂട്ടറും, മൊബൈലും, ഇന്റര്‍നെറ്റും, എന്തിന് നാം എഴുതികൊണ്ടിരിക്കുന്ന ഈ ബ്ലോഗ് വരെ അതിന്റെ അത്യുന്നത സേവനങ്ങളിലൊന്നാണ്. ഈ ലോകത്തിന്റെ ഓരോ ചലനങ്ങളും, വാര്‍ത്തകളും, മറ്റു എല്ലാം തന്നെ നമുക്ക്, മള്‍ട്ടീ മീഡിയകളിലൂടെ തൊട്ടാസ്വദിക്കാന്‍ കഴിയുന്നത് വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത സേവനങ്ങളിലൊന്നാണ്. ആരോഗ്യമേഖല ഈ ഐ. റ്റി. യാണ് ഭരിക്കുന്നത് എന്ന് തന്നെ വേണമെങ്കില്‍ പറയാം.
പക്ഷേ, “അധികമായാല്‍ അമൃതവും വിഷം” എന്ന യാതാര്ത്ഥ്യത്തിന് നാം ഇവിടെ സാക്ഷികളാകുന്നു. ഇന്ന് കമ്പ്യൂട്ടറില്‍, മോര്‍ഫിങും, അശ്ലീലവും, തുടങ്ങുന്ന എല്ലാ ദുരുപയോഗങ്ങളും, ഒരു വൈറസ് പോലെ സമൂഹത്തില്‍ പടര്‍ന്നിരിക്കുകയാണ്. മനുഷ്യന്റെ മസ്തിഷ്കത്തില്‍ വരെ എത്തിയ ഈയൊരു സമൂഹ വിപത്ത് മൊബൈല്‍ ഫോണിന്റെ (ദുരു)ഉപയോഗത്തിലും എത്തി. പക്ഷേ അതൊരു വിവേകമുള്ളവര്‍ക്കിടയിലാണെങ്കില്‍ അതിന്റെ നന്മ-തിന്മകള് പറഞ്ഞാല്‍ മനസ്സിലാക്കിയേക്കാം. പക്ഷേ, ഈ പ്രതിഭാസം കൊച്ചു കുട്ടികളില്‍ കണ്ട് വരുന്നു എന്നതാണ് ഇന്ന് സര്‍ക്കാരും, രക്ഷിതാക്കളും, മൊത്തം സമൂഹവും നേരിടുന്നത്. കാരണം സ്വന്തം സഹപാഠികളുടെ നീലച്ചിത്രങ്ങളും, അശ്ലീല ഫോട്ടോകളും, സംസാരങ്ങളും, ദിനം പ്രതി കൂടി വരുന്നു.
സ്വന്തം രക്ഷിതാക്കളില്‍ നിന്നാണല്ലോ ഏതൊരു കുട്ടിയും ബാല പാഠങ്ങള്‍ പഠിക്കുന്നത് എന്ന വാസ്തവം ഇക്കാര്യങ്ങളിലും യാദാര്‍ത്ഥ്യമാകുന്നുണ്ടോ എന്ന സംശയം ചില കുട്ടികളുടെ സംസാരങ്ങളില്‍ നിന്നും മനസ്സിലാകുന്നു. അതു പോലെ തന്നെ മക്കളുടെ വഴി വിട്ട പോക്കും, ശാഠ്യവും, ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതുവഴി സാധിക്കാതെ പോകുന്ന മക്കളുടെ ശാഠ്യങ്ങള്‍ക്ക് ഫലമായി രക്ഷിതാക്കള്‍ കേള്‍ക്കേണ്ടി വരുന്നത് അവരുടെ ആത്മഹത്യാ ഭീഷണികളും, വീട് വിട്ടിറങ്ങലും ഒക്കെയാണ്. ക്ലാസുകളില്‍ നിന്ന് ക്യാമറ മൊബൈലുകളില്‍ പകര്‍ത്തിയ സഹപാഠിയുടെ അശ്ലീല ചിത്രങ്ങള്‍ ബ്ലൂടൂത്ത് വഴിയും, മള്‍ട്ടിമീഡിയാ മെസ്സേജിങ് വഴിയുമുള്ള വ്യാപനം, ആ കുട്ടിയുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്നു. അങ്ങനെ മനക്കരുത്ത് ഇല്ലായ്മയുടെ 18-ാം അടവായ ആത്മഹത്യ തന്നെ അവര്‍ക്ക് മാര്‍ഗ്ഗം. ഇങ്ങനെ മുന്‍കാലങ്ങളില്ലാത്ത പോലെ, മനക്കരുത്തില്ലാത്ത ഒരു സമൂഹത്തിന് മൊബൈലും ഒരു “കൂനിന് മേല്‍ കുരുവാണ്”. അത് പോലെ തന്നെ, വോയ്സ് റെക്കോഡിങ് സംവിധാനമുള്ള മൊബൈലുകള്‍ അശ്ലീല സംസാരങ്ങളേയും മറ്റും പകര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു.
ഇതിനൊക്കെ രക്ഷിതാക്കള്‍ക്ക് പല കാരണമുണ്ട്. വിദൂരത്തോ അല്ലെങ്കില്‍ ഹോസ്റ്റലിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സാമീപ്യം എന്ന ഒഴിച്ചുകൂടാന്‍ പറ്റാത്ത കാരണങ്ങള്‍ക്ക് എന്ത് നാം മറുപടി പറയണം? എന്ന് തുടങ്ങുന്ന പല ചോദ്യങ്ങള്‍ ഞാനിവിടെ ഉന്നയിക്കുന്നു?
1) ഇതിന്റെ കാരണക്കാര്‍ ആരാണ്?
2) രക്ഷിതാക്കള്‍ക്ക് മക്കളുടെ മേല്‍ ഇത് എത്ര കണ്ട് നിയന്ത്രിക്കാന്‍ കഴിയും
3) മൊബൈല്‍ ഫോണ്‍ വിദ്യാര്‍ത്ഥികളില്‍ നിരോധിക്കണോ വേണ്ടയോ?
4) അങ്ങനെയെങ്കില്‍, നിരോധനം ശരിയായി ഉപയോഗിക്കുന്നവരേയും ബാധിക്കില്ലേ?
5) സമൂഹത്തിന് ഇതില്‍ എത്ര കണ്ട് ഉത്തരവാദിത്തം ഉണ്ട്?
6) അദ്ധ്യാപകര്‍ എന്ത് ചെയ്യണം? (സ്കൂളുകളില്‍ അവരുടെ മൊബൈല്‍ ഉപയോഗം ചോദ്യം ചെയ്യുന്നതില്‍ കുട്ടികളുടെ മേലുള്ള അവകാശത്തെ ചോദ്യം ചെയ്യപ്പെടുന്നു എന്ന് ഓര്‍ക്കുക)
7) സര്‍ക്കാര്‍ എന്ത് നിലപാടെടുക്കണം (ഒരു സര്‍ക്കാറിനേയും പഴിക്കാനല്ല ഈ ചോദ്യം, ലീഗലായി എന്ത് ചെയ്യാന്‍ കഴിയും)?
8) പ്രവാസികളുടെ നിലപാടെന്താണ്, അല്ലെങ്കില്‍ അവര്‍ക്ക് എന്ത് നിലപാടെടുക്കാന്‍ പറ്റും? (കാരണം പ്രവാസികളുടെ മക്കളില്‍ ഇത്തരമൊരു ഹീനത കൂടി വരുന്നു എന്ന വാസതവത്തിന്റെ അടിസ്ഥാനത്തില്‍ ഈ ചോദ്യം ഉന്നയിക്കുന്നു.)
Subscribe to:
Post Comments (Atom)
9 comments:
ഈയിടെയായി ആഭ്യന്തരമന്ത്രി ശ്രീ. കൊടിയേരി ബാലകൃഷണന് നിയമസഭയില്‍ അവതരിപ്പിച്ചത്, നാലായിരത്തില്‍ പരം കേരളത്തിലെ പെണ്‍കുട്ടികളെ കാണാതാകുന്നു എന്നത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അത് പോലെ തന്നെ, തിരുവനന്തപുരത്ത് മൊബൈല്‍ ഫോണ്‍ പരിശോധിക്കാനായി അധ്യാപിക തുണിയുരിഞ്ഞ് പരിശോധിച്ചതും, മനോനില തകര്‍ന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ്ക്ക് ശ്രമിച്ചതും ഈയൊരു ചര്‍ച്ചക്ക് പ്രസക്തിയേകുന്നു. മട്ടാഞ്ചേരിയില്‍ +2വിദ്യാര്‍ത്ഥിനിയും കാമുകനും, ഒന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് ഇതിന്റെയൊരു വിദൂര്ഫലം തന്നെ.
മൊബൈല്‍ ഫോണ്‍ നല്കുന്ന സൌകര്യങ്ങള്‍ക്ക് നേരെ കണ്ണടച്ചു കോണ്ടോരു ചര്‍ച്ചക്ക് പ്രസക്തിയില്ല.സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധനത്തെ നമുക്ക് ന്യായീകരിക്കാം ഇതിനെല്ലാം പ്രധാനം റോള്‍ രക്ഷിതാവിനാണ് തന്റെ കുട്ടി ബ്ലു-ടൂത്ത് ഉള്ള ഫോണ്‍ ഉപയോഗികേണ്ട കാര്യമുണ്ടോ അവന്റെ മെമ്മറിച്ചിപ്പില് എന്തെല്ലാമാണ് സേവ് ചെയ്തിരികുന്നത് എന്നും മറ്റും കാര്യങ്ങളേപോലെ ഇവിടേയും രക്ഷിതാവിന് പരിശോധിക്കാം..
മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരില്‍ കുട്ടി വീട് വിട്ടിങ്ങുകയാണെങ്കില് അവങ്ങുപോട്ടേന്നേ...!
1:
2:70% കുട്ടികള്‍ രക്ഷിതാവിന്റെ നിയന്ത്രണത്തിലാണ്,% രക്ഷിതാവിന്റെ മിടുക്ക്പോലെ ഉയരുന്നതാണ്.
3:പത്താം ക്ലാസുവരെ നിരോധിക്കാം..[നിരോധനം ഒന്നിനും പരിഹാരമല്ല]
4:നാണയത്തിന് രണ്ടുപുറങ്ങളാണ് !
5:ഫലപ്രദമായ ചര്‍ച്ചകളിലൂടേയും പ്രവര്‍ത്തനത്തിലൂടേയും ഇതിന്റെ ദോശഫലങ്ങളെ തുറന്നുകാട്ടാം..
6:() ഉള്ളതിനോട് യോജിപ്പില്ല
7:ഹൈസ്കൂളുകളില്‍ നിരോധിക്കണം,നിയമല്ലംഘനത്തെ കര്‍ശനമായി നേരിടണം.[പിന്നെ ഡീ-ആക്ടീവറൂകള് സ്ഥാപിച്ച് ചില കാര്യങ്ങള്‍ നിയന്ത്രിക്കാം)
8:ത്നെ മകന് എന്ത് ഉപയോഗിക്കണമെന്ന് നമ്മള് തീരുമാനിക്കണം,ബ്ലു-ടൂത്തും മെമ്മറി ഫെസിലിറ്റി ഒന്നുമില്ലെങ്കിലും കാള്‍ ചെയ്യാനും സീകരിക്കാനും പറ്റുമല്ലോ..അനുദിനം ജീര്ണിച്ചുകോണ്ടിരിക്കുകയാണ് സമൂഹം..ആ ജീര്ണതക്കുമുകളില് അത്തര്‍(spray)തെളിക്കുന്നത് പ്രവാസികളാണ്..
--------
ചര്‍ച്ചകളും സംവാദങ്ങളും നടക്കട്ടെ,ഫത്താഹ് നല്ലശ്രമം
നിര്‍ബന്ധമുള്ള രക്ഷിതാക്കള്‍ വല്ല 3310 ഓ, 1100 യോ, വാങ്ങി കൊടുക്കട്ടെ. ഇതുലുമുണ്ടല്ലോ ഫോണിന്റെ സംവിധാങ്ങള്‍.
ഷഫു പറഞ്ഞ ഒരു കാര്യത്തോട് ഞാന്‍ വിയോജിക്കുന്നു. സ്വന്തം മക്കള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയാല്‍, പോകുന്ന വഴിക്ക് പോട്ടെ എന്ന് പറയാനുള്ള പഴയ ആള്‍ക്കരുടെ തന്റേടമൊന്നും, ഇന്നത്തെ രക്ഷിതാക്കള്‍ക്കില്ല. കാരണം അവര്‍ക്ക് ഇന്ന് ആകെ ഒന്നോ രണ്ടോ മക്കളാണുള്ളത്, അതും മനോ ധൈര്യമില്ലാത്തവര്‍.
ഫത്തഹ്..ഞാന്‍ ഒരു ലാഘവത്തോടെ എടുത്ത മറുപടിയാണ് പറഞ്ഞത്..:)..സ്വന്തം കുഞ്ഞിന്റെ ചെറുപ്രായത്തില്‍ സ്വന്തം പിതാവ് കുഞിന്റെ കൈപിടിച്ച് നടക്കുമ്പോള്‍ പകര്ന്ന്കോടൂക്കുന്ന അറിവുകളും പെരുമാറ്റരീധികളും ഉണ്ട്..അത് പ്രാവാസിപിതാക്കള്ക്ക് നഷ്ട്പെടുന്നു..ഈ പ്രായം മുതല്‍ പക്വമായ സ്വഭാവം കുട്ടികള്‍ക്ക് പഠിപ്പിക്കുക എന്നതാണ് പ്രധാനം
ഫത്താഹെ, ഒരു 3310 ഓ, അല്ലെങ്കില്‍ 1100 ഓ വാങ്ങി കൊടുത്താ തീരുന്ന പ്രശ്നമാണോ ഇത്? ആ മറുന്യായം തെറ്റായി പോയി. ഇതിലും സംഭവിക്കേണ്ടതെല്ലാം സംബ്ഭവിക്കും
വഴിപോക്കന്, ഞാനുദ്ധേശിച്ചത്, ഇത്തരം മൊബിഅലുകളെയാണ്. ഒരു പരിധി വരെ വീഡിയോകളും, രെക്കോഡിങുമടക്കം പലതും നിയന്ത്രിക്കാനാകും. എങ്കിലും തങ്കല് പറഞ്ഞത് ശരിയാണ്, സംഭവിക്കേണ്ടത് സംഭവിക്കും.
ഫത്താഹ്,
അത്ഥ്ഹാണ്:
:)
എന്താ ഷഫു?
ഫത്താഹ്..
വഴിപോക്കന്, ഞാനുദ്ധേശിച്ചത്, ഇത്തരം മൊബിഅലുകളെയാണ്. ഒരു പരിധി വരെ വീഡിയോകളും, രെക്കോഡിങുമടക്കം പലതും നിയന്ത്രിക്കാനാകും. എങ്കിലും തങ്കല് പറഞ്ഞത് ശരിയാണ്, സംഭവിക്കേണ്ടത് സംഭവിക്കും.
അത്താണ് കാര്യം (സംഗതി ശരിയാണെന്ന് :-))
Post a Comment