Friday, July 11, 2008

മാനസിക രോഗങ്ങളും, പ്രതിവിധികളും

മനസ്സ് എന്ന മാന്ത്രീകത ദൈവ സൃഷ്ടിയിലെ അത്ഭുതങ്ങളില്‍ ഒന്നാണ്. സ്വന്തമായി ഒരു ശാരീരിക ഘടനയോ, പരിധികളോ ഇല്ലാത്ത ഒരു സൃഷ്ടി. ഇത് ഒരു മനുഷ്യന്റെ ജനനം തൊട്ട്, മരണം വരെയുള്ള എല്ലാ കാര്യങ്ങളിലും സുപ്രധാന പങ്ക് വഹിക്കുന്നു. അല്ലെങ്കില്‍, ഇതിന്റെ ചലനമാണ് മനുഷ്യന്റെ ജീവിത രീതി എന്ന് തന്നെ വേണമെങ്കില്‍ പറയാം. ഒരു മനുഷ്യനില്‍, സ്നേഹം, ദയ, കാരുണ്യം, സന്തോഷം, ക്ഷമ, എന്നു തുടങ്ങുന്ന എല്ലാ നല്ല വികാരങ്ങളും മനസ്സിന്റെ സൃഷിയാണ്. എന്നാല്‍ അതെ മനസ്സിന് തന്നെ എല്ലാ അക്രമവാസനയും, സങ്കടങ്ങളും, ദുഃഖങ്ങളും സൃഷ്ടിക്കാനും കഴിയും. അത് പോലെ തന്നെ പല രോഗങ്ങള്‍ക്കും ഈ മനസ്സ് തന്നെ കാരണക്കാരന്‍ എന്നതും സത്യം.


ശരീരത്തിലെ മുറിവോ ചതവോ, മറ്റു ബാഹ്യ-ആന്തരാവയവങ്ങളില്‍ ഉണ്ടാകുന്ന പല രോഗങ്ങളും, ശാരീരിക രോഗങ്ങള്‍ തന്നെയെന്ന് പറയാം. എന്നാല്‍ ഇതിന്റെ വേദനയോ അല്ലെങ്കില്‍ വികാരമോ മുഴുവന്‍ അനുഭവിക്കുന്നത് മനസ്സ് എന്ന അദൃശ്യ ശക്തി തന്നെയാണ്. അത് കൊണ്ട് തന്നെയാണ് ശരീരത്തിലെ ഒരു ചെറിയ മുറിവിന് വേണ്ടി നമ്മുടെ ശരീരവും, മനസ്സും മുഴുവനായി അതിന്റെ വേദന, ഉറക്കമൊഴുവാക്കി പോലും അനുഭവിക്കുകയും ചെയ്യുന്നത്. ഇത് ശരീരവും മനസ്സും തമ്മിലുള്ള ഒരു ബന്ധത്തിന് വലിയൊരു ഉദാഹരണമാണ്.


എന്നാല്‍ ചിലരില്‍ കണ്ട് വരുന്ന ശാരീരിക രോഗങ്ങള്‍ക്ക് വലിയൊരു കാരണക്കാരന്‍ ഈ മനസ്സ് തന്നെയാണ്. ഭീതി കൊണ്ടും മറ്റും ഉണ്ടാകുന്ന പനി തുടങ്ങി ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഇത്തരം രോഗങ്ങളെ ചികിത്സിക്കുക എന്നത് ആധുനിക മരുന്നുകള്‍ കൊണ്ട് സാധ്യമല്ല. പിന്നെ അതിനുള്ള പ്രതിവിധിയാണ് മാനസികാരോഗ്യ കേന്ദ്രങ്ങള്‍. മനസ്സിന്റെ ഇത്തരമൊരു ദുര്‍ബലത്തെ ചൂഷണം ചെയ്യാന്‍ നാട്ടില്‍ പല ദൈവങ്ങളും, സന്യാസിമാരും, സിദ്ധന്മാരും, ദര്‍ഗ്ഗഗളും ഒക്കെ പൊങ്ങി വന്നു. ആരോഗ്യമില്ലാത്ത മനസ്സുമായി, അതിവേഗ ചികിത്സക്ക് വേണ്ടി നാട്ടുകാര്‍ അവരെ സമീപിച്ചു. എന്നാല്‍ ഇതിന്റെ പിന്നിലുള്ള ഉദ്ദേശം ആത്മീയമീയത കലര്‍ത്തിയ സെക്സും, മറ്റു ശക്തികളില്‍ ഭരമേല്പിക്കലും (ഇസ്ലാമില്‍, ഇതിനെ ശിര്‍ക്കെന്ന് വിളിക്കും) അവര്‍ നമുക്ക് പഠിപ്പിച്ചു തന്നു. ലഹരി തരുന്ന പദാര്‍ത്ഥങ്ങളും, “ജീവികളും” അതിന് മാറ്റ് കൂട്ടി എന്നത് ശ്രദ്ധേയം. അങ്ങനെ പൊതുവെ സുഖങ്ങള്‍ മാത്രം അനുഭവിക്കാനറിയുന്ന മനുഷ്യന്‍ അതിന് പിറകേ പോവുകയും, എന്നാല്‍ ബുദ്ധിമുട്ടുകളും, പരാജയങ്ങളും വന്നാല്‍ പതറി നില്‍ക്കുന്ന ഇത്തരമൊരു സമൂഹത്തിന് ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയുമില്ലാതെയായി.

എന്നാല്‍ ഈ രീതിയിലല്ലാതെ, രോഗ ശാന്തിക്ക് വേണ്ടി ജോലി ചെയ്യുന്നവരേയും ഈ അടച്ചാക്ഷേപിച്ച ഗണത്തില്‍ ഉള്‍പെടുത്തിയതും നിര്‍ഭാഗ്യകരം. ഇവരുടെ ചികിത്സാ രീതികള്‍ പലതാണെങ്കിലും, ദൈവ വിശ്വാസവും, മനോധൈര്യവും ഇല്ലാത്ത ഒരു സമൂഹത്തിന് വേറൊരു മാര്‍ഗ്ഗവുമില്ല. അതായത്, ചില രോഗികള്‍ക്ക്, ബിരുധമില്ലാത്തവനാണെങ്കില്‍ പോലും “പാരമ്പര്യ വൈദ്യനാ”യി ഒരാളുണ്ടാകുന്നത് പലപ്പോഴും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ചികിത്സ കൊണ്ടല്ലാതെ എന്റെ രോഗം മാറുകയില്ല എന്ന് പറയുന്ന പഴമക്കാരായ പല രോഗികളേയും പല സ്ഥലങ്ങളിലും കാണാന്‍ സാധിക്കും. (ഇതിനെ മാനസിക രോഗമെന്നല്ലാതെ മറ്റെന്ത് വിളിക്കാന്‍ പറ്റും?) ഇത്തരക്കാര്‍ക്ക് ചികിത്സ നിഷേധിക്കുവാനും പാടില്ലാത്ത സാഹചര്യം പല മക്കളേയോ, ബന്ധു-മിത്രാതികളേയോ വേട്ടയാടിയിട്ടുണ്ട്. പിന്നെയുള്ള ഏക പോംവഴി ഈ “വൈദ്യന്‍” തന്നെ. അങ്ങനെ ചിലര്‍ ഏലസ്സിലോ, മന്ത്രങ്ങളെഴുതി(യെന്ന് വിശ്വസിപ്പിച്ച്)യ കടലാസ് തുണ്ടുകളിലോ അഭയം പ്രാപിക്കുന്നു. (തുറന്ന് നോക്കിയാലല്ലേ ഇതില്‍ വൈദ്യന്‍ മന്ത്രമല്ല, പലതും കുത്തിവരച്ചുള്ള വെറും തന്ത്രമാണ് എഴുറ്റിയിരിക്കുന്നതെന്ന് മനസ്സിലാവൂ). (മന്ത്രിച്ച് ഊതാനായി കൊണ്ട് വന്ന വെള്ളം മാന്ത്രികന്റെ അടുത്തെത്തും മുമ്പേ പരിചാരകന്‍ തിരിച്ച് കൊണ്ട് പോയി കൊടുത്ത് കുടിച്ച രോഗിയുടെ അസുഖം ഭേദമായത് മന്ത്ര ശക്തിയുള്ള വെള്ളമാണ് താന്‍ കുടിക്കുന്നത് എന്ന വിശ്വാസമുള്ള രോഗി കണ്മുന്നില്‍ കണ്ട വികൃതിയാണ്). ഇതേ അവസ്ഥയാണ് നമ്മിലുള്ള ദൈവ വിശ്വാസത്തിലും. ഏക ദൈവമായ ബ്രഹ്മാവിനെ (അറബിയില്‍ അല്‍-ഇലാഹ്)ആരാധിക്കുന്നതിന് പകരം, മനുഷ്യന്‍ പല ബിംഭങ്ങളിലും അഭയം തേടിയതും മനസ്സിന്റെ ദുര്‍ബലത കൊണ്ട് തന്നെയാണ്.

ഇതില്‍ നിന്നും മുക്തി നേടുക എന്നത് ആധുനിക മനുഷ്യന്റെ ധര്‍മ്മമാണ്. അങ്ങനെ ആ ധര്‍മ്മത്തെ മറ്റുള്ളവരിലേക്ക് എത്തിച്ച് കൊടുക്കലും, അവന്റെ തന്നെ ബാധ്യതയാണ്. മെഡിറ്റേഷന്‍ നല്‍കുന്ന പാഠം ഇത് തന്നെ. പക്ഷേ, “മെഡിറ്റേഷന്‍ മുതലാളിമാര്‍” സത്യത്തില്‍ നമ്മെ കബളിപ്പിക്കുന്നു എന്ന വാസ്തവം നാം അറിയാതെ പോകുന്നു. മെഡിറ്റേഷന്റെ നിര്‍വചനങ്ങളില്‍ ഒന്നായ “ഏകാഗ്രത” എന്നത് ശാസ്ത്രീയമായി നിര്‍വചിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അതായത് ശാസ്ത്രീയ വിശദീകരണമായ ഒരു ബിന്ധുവില്‍ ശ്രദ്ധ പതിപ്പിക്കുക എന്നതില്‍ ബിന്ധു എന്നത് ഏകാഗ്രമാകുമ്പോഴേ ശരിയാകൂ. അതിനെ കോടാനക്കോടി ഭാഗങ്ങളാക്കാന്‍ പറ്റുമെന്നത് ശാസ്ത്രം അംഗീകരിച്ചേ മതിയാകൂ. ഒന്നു കൂടി വിശദീകരിക്കുകയാണെങ്കില്‍ വിഭജിക്കാന്‍ കഴിയാത്തതിന്റെ പൂര്‍ണ്ണ രൂപമായ അദൃശ്യമായ ഒരു ദൈവിക ശക്തി തന്നെയാവണം ഈ കേന്ദ്ര ബിന്ധു എന്നു പറയുന്നത്. ഇതിലുള്ള വിശ്വാസവും അതില്‍ ഭരമേല്പിക്കലുമാണ് ഇന്നുള്ള മാനസിക രോഗങ്ങള്‍ക്ക് പ്രതിവിധി.

എന്നാല്‍ ദുര്‍ബല മനസ്സുകാര്‍ക്ക് നല്‍കുന്ന ചികിത്സ ഒരര്‍ത്ഥത്തില്‍ ശിര്‍ക്കും, മറ്റേ അര്‍ത്ഥത്തില്‍ ശരിയുമാണെന്ന് പലരും അവകാശപ്പെടുമ്പോല്‍ എന്ത് വഴിയാണ് പൂര്‍ണ്ണമായും ദൈവത്തെ ഉള്‍കൊള്ളാന്‍ കഴിയാത്ത ദുര്‍ബല മനസ്സുകാര്‍ ചെയ്യേണ്ടത് എന്നത് പണ്ഡിത സമൂഹം നിര്‍വചിക്കപ്പെടേണ്ടതുണ്ട്, അതല്ലങ്കില്‍ അതിന് പ്രതിവിധി കാണേണ്ടതുണ്ട്.

6 comments:

anushka said...

ഏകദൈവവിശ്വാസവും ബഹുദൈവാരാധനയും തമ്മില്‍ അടിസ്ഥാനപരമായി എന്ത് വ്യത്യാസം?

ഫത്തു said...

ക്ഷമിക്കണം, ബ്രഹ്മാവ് എന്നതിന് പകരമായി, ഹിരണ്യ ഗര്‍ഭന്‍ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷിക്കുന്നു.

വല്യമ്മായി said...

ദൈവത്തിലുള്ള വിശ്വാസത്തോടൊപ്പം ആത്മ വിശ്വാസവും ദൈവസാമീപ്യത്തിലുള്ള വിശ്വാസവും വേണം.അതായാത് ദൈവം സമീപസ്ഥനഅണെന്നും തന്റെ ആകുലതകള്‍ ഏറ്റവും മനസ്സിലാകുന്നത് ദൈവത്തിനാണെന്നും ഇള്ള വിശ്വാസം.തനിക്കും ദൈവത്തിനുമിടയില്‍ വേറെ ആരും ആവശ്യമില്ലെന്നുള്ള വിശ്വാസം,സുഖമായാലും ദുഖമായലും അത് ദൈവഥില്‍ നിനുള്ളതാണെന്നും താത്ക്കലികമാണെന്നുമുള്ള വിശ്വാസം.ഇത്രയും വിശ്വാസങ്ങളും അതിലൂടെ ദൈഹവത്തോട് അഭേദ്യബന്ധവും ഉള്ള ആരും ആള്‍ ദൈവങ്ങളെ തേടി പോകില്ല.

കടത്തുകാരന്‍/kadathukaaran said...

?

ഫത്തു said...

പ്രപഞ്ജമുള്‍പ്പെടെ, എല്ലാ ജീവചാലങ്ങളുടെ സ്രഷടാവ് ഏകനാണെന്നും, ജനനവും മരണവും, ഭാവിയും ഭൂതവും മറ്റും എല്ലാം അവനില്‍ നിന്നാണെന്നും അവന്‍ ജനിച്ചതല്ല, ജനിപ്പിച്ചിട്ടുമില്ല എന്നുള്ള വിശ്വാസത്തെ, ലളിതമായ ഭാഷയില്‍ ഏക ദൈവ വിശ്വാസം എന്നു വിളിക്കാം

Anonymous said...
This comment has been removed by the author.