Wednesday, July 9, 2008

ഇന്ത്യയും, ആണവ കരാറും

ജൂലായ് 8, 2008, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട ഒരു ദിവസം. യു. പി. എ. ഗവണ്‍്മെന്റില്‍ നിന്നും, ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചു. കാരണം മറ്റൊന്നുമല്ല, യു. പി. എ ഗവണ്‍മെന്റ് മുന്നണി മര്യാദകള്‍ ലംഘിച്ചു അമേരിക്കന്‍ ആണവ കരാറുമായി മുന്നോട്ട് പോയ സാഹചര്യത്തില്‍ വിശ്വസിച്ച് കൂടെ നില്‍ക്കുന്നവനെ ചദിച്ചാല്‍, ഏതൊരുവനും, ചെയ്യുന്ന പണി- കൂട്ട്കെട്ട് അവസാനിപ്പിക്കല്‍ എന്നത്. പിന്നീട് എസ്. പി കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്നു, എന്നും, അതില്‍ ബി. എസ്. പി. അതിന് തടയിടാനായി ഒമ്പത് എസ്. പി. അംഗങ്ങളെ വിലക്കെടുത്തു എന്നതുമൊക്കെ സാധാരണ രാഷ്ട്രീയത്തിലെ പതിവു നാടകങ്ങള്‍. അതെന്തുമായിക്കൊള്ളട്ടെ...

ഗുണവും, അതുപോലെ തന്നെ ദോഷവും ചെയ്യുന്ന ഈ വണ്‍-റ്റു-ത്രീ ആണവ കരാര്‍, അമേരിക്കയില്‍ നിന്നും, ആണവോര്‍ജ്ജം ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കും, സൈനികാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണെന്നല്ലാതെ, ഏത് ഗവണ്‍മെന്റ് വേണമെന്ന് നിശ്ചയിക്കുന്ന സാധാരണക്കാര്‍ക്ക് ഇതിന്റെ ഉള്‍കളികളോ, അല്ലെങ്കില്‍ അതിന്റെ രാഷ്ട്രീയ മുഖമോ അറിയില്ല എന്നത് വാസ്തവം. അല്ലെങ്കില്‍, ആ ഗവ്ണ്‍മെന്റിന്റെ ബാധ്യതയായ അതിനെ, ജനങ്ങളില്‍ എത്തിച്ച് കൊടുക്കുന്നതിന് പകരം അങ്ങ് ഡല്‍ഹിയിലും, ജപ്പാനിലുമൊക്കെയായി(ഇന്ന് മന്‍മോഹന്‍ സിങ് ജി8 ഉച്ചകോടിക്ക് ജപ്പാനില്‍ എത്തിയിരിക്കുന്നു) പല കോപ്രായത്തരങ്ങള്‍ കാണീക്കുന്നു. ഇത് കണ്ട് കൊണ്ടിരിക്കുന്ന ഏതൊരുവനും, പൊതുവെ ആ ഗവണ്മെന്റിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യും, അങ്ങനെ സംശയിക്കുകയും ചെയ്യും.

വര്‍ഷങ്ങളായി, ഇന്ത്യയുടെ കൂട്ടാളി ആരെന്ന് ചോദിച്ചാല്‍ ലോകം ഒരേ സ്വരത്തില്‍ പറയുമായിരുന്ന് -(പഴയ)സോവിയറ്റ് യൂണിയനെന്ന്. അങ്ങനെ ഇന്ത്യയുടെ വളരെ തന്ത്രപ്രധാനമായ പല നേട്ടങ്ങള്‍ക്കും, ഈ ബന്ധം വഴി വെച്ചു. പക്ഷേ, സോവിയറ്റ് യൂണിയന് വേറൊരു മുഖം കൂടിയുണ്ടായിരുന്നു. അമേരിക്കയുമായുള്ള ശത്രുത എന്നത്. അങ്ങനെ സി. ഐ. യുടെ വളരെ വ്യക്തമായ ഇടപെടലുകള്‍ കൊണ്ട് സോവിയറ്റ് യൂണിയനെ ഇല്ലാതാക്കി. പിന്നീട് റഷ്യ അങ്ങനെ വളര്‍ന്ന് വരാന്‍ തുടങ്ങി. കൂട്ടിന് കമ്മ്യൂണിസം എന്ന ഒരേ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ചൈനയും. പക്ഷേ ചൈനയുടെ അസൂയാവഹമായ നേട്ടങ്ങള്‍ ലോക വിപണിയേയും, വാന നിരീക്ഷണങ്ങള്‍ നടത്തുന്ന സാറ്റലൈറ്റ് ഭരണകൂടത്തില്‍ വരെയും മേല്‍കൈ വന്നു. (സാറ്റലൈറ്റിന്റേയും അതിന്റെ ഭ്രമണത്തേയും നഷിപ്പിക്കാന്‍ കഴിവിള്ള, ചൈന നിര്‍മിച്ച “കില്‍ വെഹികിള്‍” എന്ന് അമേരിക്ക നാമകരണം ചെയ്ത മിസൈല്‍ 2007, ജനുവരി 19 നു വളരെ വിജയകരമായി പരീക്ഷിച്ചു എന്നത് ശ്രദ്ധേയം). കൂടാതെ, 2008 ബീജിങ് ഒളിമ്പിക്സ് ചൈനയുടെ വളര്‍ച്ചയെ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് സര്‍വേകള്‍ ആണയിട്ട് പറയുന്നു. അങ്ങനെ ഈ രണ്ട് രാജ്യങ്ങള്‍ കൂടി അമേരിക്ക കൊണ്ട് വരുന്ന പല യു. എന്‍. പ്രമേയങ്ങള്‍ക്കും തടസ്സങ്ങള്‍ തെന്നെ ഉണ്ടാകുന്നു എന്നത് വേറൊരു സത്യം. അങ്ങനെ വളര്‍ന്ന് വരുന്ന ശക്തിയെ ഇല്ലായ്മ ചെയ്യുക എന്നത് പണ്ട് മുതലേ ഉള്ള യു. എസ് തന്ത്രം. പക്ഷേ എങ്ങനെ സാധിക്കും?

മുന്‍ ബി. ജെ. പി. സര്‍ക്കാര്‍ ഇതിന് ഒരു വഴിയൊരുക്കി. സോവിയറ്റിന്റെ പതനത്തിന് ശേഷവും, ഇന്ത്യ ആഗ്രഹിച്ചിരുന്നത് റഷ്യയുമായുള്ള ഒരു നല്ല ബന്ധമായിരുന്നു. അത് അതുപോലെ തന്നെ തുടര്‍ന്നു പോരുകയും ചെയ്തിരുന്നു. എന്നാല്‍ ഫാഷിസ സിദ്ധാന്തങ്ങളില്‍, ഇസ്ലാമും, കമ്മ്യൂണിസവുമൊക്കെ ശത്രുക്കളായതിനാല്‍, ബി. ജെ. പിയുടെ ഇസ്രായേല്‍ ബന്ധം വഴി ഇന്ത്യയെ അമേരിക്കയുടെ വാലാട്ടികളാക്കാന്‍ ശ്രമിച്ചു. എന്നിട്ടും, അമേരിക്കയില്‍ നിന്ന് പല തിരിച്ചടികള്‍ നേരിടേണ്ടി വന്നു. എന്തിന്, ഒരു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയെ, ധരിച്ചിരുന്ന കോണകം വരെ അഴിപ്പിച്ച് വിമാനത്താവള സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധന നടത്തിയിട്ടും, നമ്മുടെ രാജ്യത്തിന്റെ അഭിമാനം പണയം വെക്കുകയാണ് ചെയ്തത്.

സാമ്പത്തികമായും, സാങ്കേതികമായും മറ്റും ഇന്ത്യ വളര്‍ന്ന് കൊണ്ടിരിക്കുകയാണെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണേന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, രാഷ്ട്രീയമായി ഏറ്റ്വും പുറകെ നില്‍ക്കുന്ന, വിഡ്ഡികളുടെ കലവറയാണെന്ന് അന്ന് മുതല്‍ അമേരിക്കക്ക് മനസ്സിലായിട്ടുണ്ടാവണം. അങ്ങനെ ഉറങ്ങുന്നവരെ, ഉപ്പു രസം ചുണ്ടില്‍ നുണപ്പിച്ച് എഴുനേല്‍പ്പിക്കുന്നത് പോലെ, പിന്നീട് വന്ന മന്‍മോഹന്‍ ഗവ്ണ്‍മെന്റിനും പല പ്രഖ്യാപനങ്ങളും, വാഗ്ദാനങ്ങളും, നല്‍കി. അത് സ്വപ്നം കണ്ട മന്‍മോഹന്‍ജി യു. എന്‍ സ്ഥിരാംഗത്തം മുതല്‍ തുടങ്ങുന്ന വാഗ്ദാങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി ഓരോ രാജ്യങ്ങളിലും സ്ന്ദര്‍ശനം നടത്തി അവരുടെ കാലുകള്‍ പിടിച്ചിരുന്നപ്പോള്‍ ലോകം പുച്ഛത്തോടെ ചിരിക്കുകയായിരുന്നു. ഇത് ഇങ്ങനെ എഴുതാന്‍ കാരണം, നിങ്ങളോര്‍ക്കുക, യു. എന്‍ സ്തിരാംഗത്വത്തിന്റെ വലിയൊരു തടസ്സം അമേരിക്ക തന്നെ ആയിരുന്നില്ലേ എന്ന്, അതുപോലെ തന്നെ, ലോക ഭക്ഷ്യ ക്ഷാമം നേരിടുമ്പോള്‍ ഭക്ഷണത്തില്‍ ധൂര്‍ത്ത് കാണിക്കുന്ന അമേഏരിക്ക എന്തിനു ഇന്ത്യ്യെ പഴിക്കണം, അല്ലെങ്കില്‍ എന്തിന് അമേരിക്ക ഇന്ത്യയുടെ മറ്റു കാര്യങ്ങളില്‍ ഇങ്ങനെ ഇടപെടണം, അല്ലെങ്കില്‍ സ്വപ്നങ്ങള്‍ കാണിക്കണം?

അതെ, ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ എന്ന് രാഷ്ട്രീയമായി ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ പറ്റും. വളര്‍ന്ന് വരുന്ന ചൈന, റഷ്യ എന്നീ‍ ചേരികള്‍ ഉള്‍പ്പെട്ട മേഖലയില്‍ പുതിയൊരു ബിന്‍ ലാദനെ കൊണ്ട് വരിക എന്നത്. അങ്ങനെ, പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ തീവ്രവാദം, നേപ്പാളിലെ മാവോയിസം, ശ്രീലങ്കയിലെ പുലികള്‍ എന്നീ ഓലപ്പാമ്പുകളുടെ പേരും പറഞ്ഞ് അമേരിക്ക ഇന്ന് ഇന്ത്യയുടെ മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുന്നു. ഇന്നേ വരെ, ഈ പ്രശ്നങ്ങളൊക്കെ, സധൈര്യവും, പക്വതയോടെയും ഇടപെട്ട ഇന്ത്യക്ക് ഒരു സുപ്രഭാതത്തില്‍ എന്തിന് സൈനികാവശ്യങ്ങള്‍ക്ക് അണ്വായുധം വാങ്ങിക്കൂട്ടണം? ഇങ്ങനെ ഒരു നാള്‍ പാകിസ്ഥാന്റെയോ, നേപ്പാളിന്റെയോ പേര് പറഞ്ഞ് തെക്ക്-കിഴക്കന്‍ ഏഷ്യയില്‍ ഒരു സൈനിക താവളം തുറക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന നിമിഷം ഒരു കൊട്ടാരം തന്നെ ഇതിന് വേണ്ടി പണിഞ്ഞ് കൊടുക്കേണ്ട ഗതികേട് ഇന്ത്യക്ക് വരുന്ന ദിനം നമ്മുടെ ഭാവിയിലോ അല്ലെങ്കില്‍ നമ്മുടെ വരുന്ന തലമുറയോ അനുഭവിക്കുന്ന ഒരു അവസ്ഥക്ക് ആരാണ് ഉത്തരവാദി? അങ്ങനെ അടുത്തൊരു മഹായുദ്ധവും കാണുകയും അനുഭവിക്കുകയും ചെയ്യുന്നതുനു മുമ്പ് മരിക്കുകയാണെങ്കില്‍, ഞാനിതാ ആത്മാര്‍ത്ഥമായി വരും തലമുറയോട് ഒരു കാര്യം ചോദിച്ച് നിര്‍ത്തുന്നു : “ഇന്ന് വോട്ട് ചെയ്ത 100 കോടി ജനങ്ങളില്‍ ഒരുവനാണ് ഞാന്‍. ഈ അപരാധത്തിന്‍ പരോക്ഷമായിട്ടാണെങ്കിലും കൂട്ട് നിന്ന എന്നോട് പൊറുത്തു തരില്ലേ നിങ്ങള്‍?”

11 comments:

വഴിപോക്കന്‍ said...

Good work

Anonymous said...

മച്ചു,
തട്ടി വിട്ടിരിക്കുന്നത് കൊള്ളാം.
നാളെ കമ്പനികള്‍ ഇന്ത്യയില്‍ വരുമ്പോള്‍ കറന്റെവിടെ എന്ന് ചോദിക്കുമ്പോള്‍ ഈ പറയുന്ന ആത്മാഭിമാനം(റീഡ് അസ് ദുരഭിമാനം) എടുത്തു പുഴുങ്ങിയാല്‍ കറന്റ് വരുമോ?
അതോ ഇതിനെ എതിര്‍ക്കുന്ന കുറേ ഡൂപ്ലിക്കേറ്റ് ഇറാക്കിസ്നേഹികളേയും പിന്തിരിപ്പന്‍ ഇടതന്മാരെയും കുനിച്ചു നിര്‍ത്തി കൂമ്പിലിടിച്ച് മൂട്ടില്‍ പ്ലഗ്ഗ് കുത്തിയാല്‍ കറന്റ് കിട്ടുമോ?
ഇഷ്ടാ, പണ്ട് ഈ മന്മോഹന്‍ സിംഗ് തന്നെ മാര്‍ക്കെറ്റ് ലിബറലൈസേഷന്‍ കൊണ്ടു വന്നപ്പോള്‍ എന്തായിരുന്നു പുകില്! ഇതു പോലെത്തന്നെ അല്ലാരുന്നാ അപ്പീ? ആ സിംഗനേ നാലക്ഷരം പഠിച്ച മനുഷ്യനാണ് കേട്ട. മുസ്ലീങ്ങളെ വേദനിപ്പിച്ച് ഒരുത്തനും ഇവിടെ പുരോഗമനം കൊണ്ടു വരണ്ടാ എന്നുള്ള ചീപ്പ് വോട്ട് ബാങ്ക് രാഷ്ട്രീയം ഒന്നും അങ്ങേര്‍ക്ക് വലിയ പിടിത്തമില്ലാത്തത് നമ്മടെ ഭാഗ്യം.
എന്നിട്ട് മാര്‍ക്കെറ്റ് തുറന്നിട്ട് ഇപ്പോ ഗുണമോ ദോഷമോ? അമേരിക്കന്‍ കമ്പനികള്‍ വന്ന് ഇന്ത്യക്കാരെയെല്ലാം ഉപ്പിലിട്ടോ? കൊടുക്കുന്ന കാശിന് ഗുണമുള്ള സാധനം ഇപ്പോള്‍ ഇന്ത്യയില്‍ കിട്ടുന്നുണ്ടെങ്കില്‍ അതിന് നന്ദി പറ സിംഗനോട്. ഡിഗ്രിയും കഴിഞ്ഞ് തേരാപ്പാരാ നടന്നിരുന്ന ഭൂരിപക്ഷത്തിന് നാട്ടില്‍ തന്നെ നല്ല ജോലി കിട്ടാറാക്കുന്ന ഐ റ്റി വിപ്ലവത്തിന് നന്ദി പറ സിംഗനോട്. ഇന്ത്യയില്‍ ഐ റ്റി കൊണ്ടുവന്നില്ലേല്‍ പൂട്ടിപോകുകേല അമേരിക്കന്‍ കമ്പനികള് കേട്ടോ..പിന്നെ എന്താന്നു ചോദിച്ചാല്‍ രാഷ്ട്റീയം അനുകൂലമാണെന്നത് കൊണ്ട് അവര് വന്നു എന്നു മാത്രം. നാളെ പ്രതികൂലമായാല്‍ പോകാന്‍ ഇഷ്ടം പോലെ വേറെ സ്ഥലവുമുണ്ട്...ഉദാഹരണത്തിന് കിഴക്കന്‍ യൂറോപ്പിലെ ദരിദ്രരാജ്യങ്ങളിലോട്ട്.
അതു പോലെ തന്നെ ഇത്.
പെട്റോലിനും മണ്ണെണ്ണക്കും വിലകൂടി മനുഷ്യന്‍ ചാവാറായി നടക്കുമ്പം തന്നെ ആറ്റം ബോബുംണ്ടാക്കി ചീനക്കാരന്റെ മൂട്ടില്‍ പൊട്ടിക്കണം. ഒന്നു പോടേയ് ഒരു അണുബോംബും രാഷ്ട്രീയ സുരക്ഷേം കൊണ്ട് നടക്കുന്നു! ഇനി ഒരു ലോകയുദ്ധവും ഉണ്ടാകില്ല, ഉണ്ടായാല്‍ തന്നെ അത് ഊര്‍ജ്ജത്തിനു വേണ്ടി തന്നെയാവും. അപ്പോ പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഉപകാരമുണ്ടെങ്കില്‍ കൂളായി അമേരിക്കയോട് കൂടെ നില്‍ക്കണം, അപ്പി, അതിനെന്താ?
ആത്മാഭിമാനം പോവാന്‍ സായിപ്പ് അമേരിക്കനായാലും റഷ്യനായാലും എന്നതടേയ് വ്യത്യാസം?
പിന്നെ ഇതിനിടയില്‍ മുസ്ലീം സെന്റിമെന്റിറക്കി കുത്തിത്തിരിപ്പുണ്ടാക്കുന്ന എരപ്പാളികളോട് ഒന്നേ പറയാനുള്ളൂ.
സുവുദിയിലേയും കുവൈറ്റിലേയും തലയില്‍ വളയിട്ട ഒറിജിനല്‍ അറബിക്കില്ലാത്ത ദേഷ്യമാണ് നാട്ടിലെ കുറച്ച് ഡൂപ്ലിക്കേറ്റുകള്‍ക്ക്. വേറെ പണിയൊന്നുമില്ലാത്ത കുറേ എക്സ്പയറി ഡേറ്റ് കഴിഞ്ഞ സഖാക്കള്.

മരത്തലയന്‍ പട്ടേട്ടന്‍ said...

വളര്‍ന്ന് വരുന്ന ചൈന, റഷ്യ എന്നീ‍ ചേരികള്‍ ഉള്‍പ്പെട്ട മേഖലയില്‍ പുതിയൊരു ബിന്‍ ലാദനെ കൊണ്ട് വരിക എന്നത്

നല്ല കണ്ടുപിടുത്തം ... ഇന്ത്യയെ ബിന്‍ ലാദനോടുമപിക്കുന്ന അബ്ദുല്‍ ഫത്താഹ് കെ. ഹംസേ .. ഹംസേ ....

കടത്തുകാരന്‍/kadathukaaran said...

പണ്ടൊരു ഗാട്ട് കരാറില്‍ ഒപ്പുവെച്ചതോര്‍ക്കുന്നോ? എന്തെല്ലാം പുകിലായിരുന്നു സുഹൃത്തേ. പിന്നെയും നമ്മളത് മനസ്സിലാക്കിയത് പതിനഞ്ച് വര്‍ഷം കഴിഞ്ഞ് ചൈന അതില്‍ അംഗമായപ്പോഴാണ്, അതും അപേക്ഷിച്ച് മൂന്ന് വര്‍ഷം കാത്തിരുന്നിട്ട്. അമേരിക്ക എന്ന് കേട്ടാല്‍ സാധാരണ മുസ്ലീംകള്‍ക്ക് രോഷമുണ്ടാവുക സ്വാഭാവികം പക്ഷെ ആ ഒരു വികാരം മനസ്സിലാക്കി ചൈനയോടുള്ള ഇടതുപക്ഷത്തിന്‍റെ വിധേയത്തം പ്രാവര്‍ത്തികമാക്കാന്‍ ഇവിടുത്തെ ഇടതുകള്‍ കാണിക്കുന്ന വര്‍ഗ്ഗീയ കളി പാന്‍ഥേയിലൂടെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ചെറുതായി ലീക്കായതാണ്, ആ കളിക്ക് ഇവിടുത്തെ ചിന്തിക്കുന്ന രാജ്യ സ്നേഹികളായ മുസ്ലീംകളെ കിട്ടുകയില്ല, വേണമെങ്കില്‍ ഒന്ന് ആഞ്ഞുപിടിച്ച് ശ്രമിച്ച് നോക്ക്.

അനില്‍@ബ്ലോഗ് // anil said...

അപ്പൊഴേക്കും ഇതു മുസ്ലിമിന്റെ അമേരിക്കന്‍ വിരൊധം എന്നു കണ്ടുപിടിചു !!!
ഹൊ , എന്തൊരു തലമണ്ട!!
നല്ല ഒരു ശ്രമമാണു, ശ്രമമേ അയിട്ടുള്ളു കെട്ടൊ,
തീര്‍ച്ചയായും ഇന്ത്യയെ ഒരു സൈനിക പങ്കാളീ ആക്കുക എന്നതാണു അമേരിക്കന്‍ ലക്ഷ്യം.
പിനെ മന്മൊഹന്‍ ന്റെ സാമ്പത്തിക നയങ്ങളെക്കുറിചു കമന്റുകളീല്‍ തന്നെ ഉണ്ടെല്ലൊ മറുപടി. അന്നു ഇടതു കക്ഷികള്‍ പറഞ്ഞതു ഇന്നു അക്ഷരം പ്രതി ശരിയായില്ലെ? ഇന്ത്യന്‍ സമ്പത് വ്യവസ്ഥ അപ്പാടെ തക്ര്ന്നു, കര്‍ഷകര്‍ പ്രതിസന്ധിയിലായി, വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടുന്നു. എല്ലാം അദ്ദെഹത്തിന്റെ കഴിവു തന്നെ !!!
ഇതൊന്നും റിയാലും ഡൊളറും അയക്കുന്ന എല്ലാര്‍ക്കും മനസ്സിലാകണമെന്നില്ല.

കടത്തുകാരന്‍/kadathukaaran said...

വിഷയത്തില്‍ നിന്നെ തെന്നിമാറിയായാലും സാരമില്ല പറയാതിരിക്കാനാവില്ല. റിയാലും ഡോളറും അയക്കുന്നുണ്ടെങ്കില്‍ നല്ലവണ്ണം അദ്ധ്വാനിച്ചിട്ടാണ്, അതിന്‍റെ ഫലം നാട്ടിലെ സാധാരണക്കാരനും അനുഭവിക്കുന്നുണ്ട്, പിന്നെ ഇത് എല്ലാവര്‍ക്കും പറ്റുന്ന പണിയല്ല, നാട്ടില്‍ വെറും സമരവും പാര്‍ട്ടി പ്രവര്‍ത്തനവുമായി കട്ടുമുടിച്ച് നടക്കുന്നവന്‍ പറ്റിയതല്ലെന്ന്.(പണ്ടൊരു കളത്തില്‍ ദിനേശന്‍ ഇവിടെ വന്ന് പോയ കഥ, അറബിക്കഥ കണ്ടിരിക്കില്ലെ? കക്കൂസ്സില്‍ കയറി നിന്ന് മുദ്രാവാക്യ മൈഥുനം നടത്തേണ്ടി വരും)

Anonymous said...

പ്രിയപ്പെട്ട ജ്വാര്‍ജ്ജ് ബുശ്‌ശ്‌ശ്, കറന്റെവിടെ എന്ന ചോദ്യത്തിന് ദുബൈ പോലുള്ള നഗരങ്ങളും, മറ്റു രാജ്യങ്ങളും ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്. ആണവം ഇല്ലാതെയും, ഇവിടെ രാത്രി മുഴുവനും, തെരുവു വിളക്കുകള്‍ കത്തിച്ചും, ഫാക്ടറികള്‍ പ്രവര്‍ത്തിച്ചും നോണ്‍ സ്ലീപിങ് സിറ്റികള്‍ എന്ന ഖ്യാതി നേടിയിട്ടുണ്ട്. പിന്നെ ആണവം കൊണ്ട് വളരെ ചുരുങ്ങിയ ചിലവില്‍, വ്യാവസായികമായി കറന്റ് ഉല്പാദിപ്പിക്കാന്‍ പറ്റും എന്നത് ഒരു യാദാര്‍ത്ഥ്യമാണ്. അതിന് അമേരിക്കയില്‍ നിന്ന് തന്നെ ആണവം വാങ്ങിക്കൂട്ടണം എന്നത് എന്തിന് അമേരിക്ക ഇത്ര നിര്‍ബന്ധം പിടിക്കണം. പ്രിയ സുഹ്രുത്തേ, ലോകത്ത് ഏറ്റവും കൂടുതല്‍ ആണവം കുറഞ്ഞ ചിലവില്‍ കിട്ടുന്ന രാജ്യങ്ങളിലൊന്നായ ആസ്ട്രേലിയയില്‍ പണ്ടൊരിക്കെ നമ്മുടെ ചിദംബരം സാറ് പോയിട്ട് രാജ്യത്തെ ഒരു കുട്ടി പോലും എതിര്‍ത്തില്ല. അന്നും നമ്മുടെ കണ്ണിലെ കരടായത് ഇന്ത്യ ആണവം കൊണ്ടേ രക്ഷപ്പെടൂ എന്ന് ആത്മാര്‍ത്ഥമായി ഉത്സാഹം കാണിക്കുന്ന അമേരിക്ക തന്നെ. എന്നാല്‍ ഇന്നേ വരെയുള്ള അമേരിക്കയുടെ ചെയ്തികള്‍ പരിശോദിച്ച് നോക്കിയാല്‍ ഒരു രാജ്യത്തിന്റെ നന്മക്ക് വേണ്ടി അവര്‍ എന്താണ് ചെയ്തത്? ആ മേഖലയില്‍ ഒരു ആധിപത്യം സ്ഥാപിക്കലും, അവിടെ ഒരു യുദ്ധാന്തരീക്ഷം സൃഷ്ടിക്കുക മാത്രമല്ല, രക്താഭിഷേകം തന്നെ നടത്തിയ ചരിത്രമാണ് ഉണ്ടായിട്ടുള്ളത്. ഒടുവിലത്തെ ഉദാഹരണമായി, സദ്ദാമും. എന്തെല്ലാം പുകിലുകളായിരുന്നു യുദ്ദത്തിന് മുമ്പ്. ഇനി അടുത്തത് ഇറാനും.

അത്ര ആത്മാര്‍ത്ഥതയുള്ള അമേരിക്കയാണെങ്കില്‍ എന്ത് കൊണ്ട് ഇന്ത്യയുടെ പഴയകാല സുഹൃത്തായ ഇറാനില്‍ നിന്നും വാതക പൈപ്പ് ലൈനില്‍ അമേരിക്ക എതിര്‍ക്കണം? ഇതില്‍ നിന്നും എന്ത്യേ ഇന്ത്യക്ക് കറന്റും വെളിച്ചവും ഒന്നും കിട്ടുകയില്ലേ? കൂടാത്തതിന് ഇറാന് മേല്‍ ഉപരോധം കൊണ്ട് വരുന്നതില്‍, ഒരു ആത്മാര്‍ത്ഥ സുഹൃത്ത് ചതിച്ച കഥയല്ലേ ഇന്ത്യന്‍ ഭരണകൂടത്തിനുള്ളത്.

ഫത്തു said...

ഹായ് കത്തനാര്‍, ബിന്‍ ലാദന്‍ എന്നത് അമേരിക്കയുടെ സൃഷിടിയായിരുന്നല്ലോ. ചതിയുടെ വേദനയറിഞ്ഞ ബിന്‍ ലാദന്‍ എന്ന അതേ സിദ്ധാന്തതെയാണ് ഇന്ന് അമേരിക്ക ഭീകരപട്ടികയിലും ഉള്‍പെറ്റുത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കുമല്ലോ

Anonymous said...

മച്ചു വഴിപോക്കന്‍
മണ്ടത്തരമാണെങ്കിലും താങ്കളുടെ ശ്രമം എനിക്കിഷ്ടപ്പെട്ടു.
ദുബായിലെ കറന്റും ഇന്ത്യയിലെ കറന്റും കം‌പയര്‍ ചെയ്യല്ലേ ചങ്ങായീ..കാശ് കുന്നുകൂടി, എണ്ണയും ഇഷ്ടം പോലെയുള്ള അറബി രാജ്യങ്ങളും, എണ്ണയും, കല്‍ക്കരിയും അത്യാവശ്യത്തിനു മാത്രമുള്ള, വമ്പിച്ച തോതില്‍ ഇതൊക്കെ ഇറക്കുമതി ആവശ്യമുള്ള ദരിദ്രരാജ്യമായ ഇന്ത്യയും പാലും വെള്ളവും പോലെ വ്യത്യസ്തമാണ്. പത്ത് ഇരുപത് ലക്ഷം പേരും, നല്ല ഇന്‍ഡസ്ട്രിയല്‍ ഡിവലപ്പ്മെന്റും ഉള്ള രാജ്യങ്ങളും, ഒന്നു രണ്ട് ബില്യണ്‍ പേരും അതില്‍ പകുതിയും അരപഷ്ണിക്കാരുമായ നമ്മളും‍ എവിടെക്കിടക്കുന്നു!
നമക്ക് ഇങ്ങനെയൊക്കെ കിടന്നാല്‍ മതിയാ ചേട്ടാ? എനിക്കും തനിക്കും നാല് നേരം മൃഷ്ടാനം ഉണ്ടെന്ന് വിചാരിച്ച് വേറെം കൂലീം വേലേം ഇല്ലാത്തവന് ഒരു പുരോഗതിയും വേണ്ടേ? ഈ ആത്മാഭിമാനം പുഴുങ്ങിത്തിന്നുന്നവന് നാലുനേരം പൊറോട്ടേം ചിക്കനും അടിക്കാനുള്ള വകയൊണ്ടല്ല്? ഈ ആല്‍‌മാഭിമാനം കൊണ്ട് നാളെ ഒരു ഫാക്റ്ററി വരുന്നത് പോയാല്‍, ഒരു പാവപ്പെട്ടന്റ്റെ വീട്ടില്‍ കറന്റ് ഇല്ലാണ്ടെ അവന്റെ മോന് പഠിക്കാന്‍ പറ്റാണ്ടായാ, ഈ ആല്‍മാഭിമാനം എടുത്ത് പുഴുങ്ങിയാല്‍ കറന്റ് വരുമോ? അതോ കുനിച്ച് നിര്‍ത്തി.....പ്ലഗ് കുത്തിയാല്‍ വരുമോ?
പിന്നെ ലോകത്തിലെ എല്ലാവരും കല്‍ക്കരി എണ്ണ ഇതൊക്കെ ഉപയ്ഗിക്കുന്നത് നിര്‍ത്തുവാണ് ചേട്ട. ആണവം തന്നെയാണ് രക്ഷ..അല്ലെങ്കില്‍ ഭൂമി പുകഞ്ഞ് പോകും. മലിനീകരണം എന്ന് കേട്ടിട്ടില്ലേ? ഇപ്പോ അത് ഭയങ്കര പ്രശ്നമാണ്.
ആസ്ത്രേലിയായില്‍ പോയിട്ട് എന്നാ ഉണ്ടായേ? പോടാ പുല്ലേ, യുറാനിയം തരാന്‍ മനസ്സില്ല എന്നല്ലേ സായിപ്പ് പറഞ്ഞത്? ങേ? അതോ തരാമെന്ന് പറഞ്ഞോ? ലോകത്തിലെ മിക്ക ഡിവലപ്പ്‌ഡ്/ജനാധിപത്യ രാജ്യങ്ങളും (നിര്‍)ഭാഗ്യവശാല്‍ അമേരിക്കയുടെ കൂടെയാണ്. അപ്പോ നമ്മളും ചുമ്മാ നില്‍ക്കണം ചേട്ടാ, എനാലേ ആസ്ത്രേലിയ പോലും ഞമ്മക്ക് യൂറേനിയം തരൂ...ഓസിനല്ലല്ലോ...ഇങ്ങോട്ട് നല്ല വരവ് കാണും, പകരം ചീനക്കാരന്റെ മൂട്ടില്‍ ഇടക്ക് ഒരോ തൊഴി കൊടുത്താല്‍ മതി..വലിയ ചിലവൊന്നുമില്ല, പരട്ട ചീനാക്കാരനെ നമ്പാന്‍ കൊള്ളത്തുമില്ല. അപ്പോള്‍ അതില്‍ ദണ്ണമുള്ള ചീനാ സ്നേഹികള്‍ അവിടെ പോയി കരഞ്ഞ് കാണിച്ച് പാട്ടപ്പിരിവും കൊണ്ട് വന്നോളും..ഡോണ്ട് വറി.

കടത്തുകാരന്‍/kadathukaaran said...

ഹംസേ...ഇങ്ങനെ ഒരു ടോപ്പിക്ക് ഇടുമ്പോള്‍ സംവാദങ്ങളില്‍ താങ്കള്‍ക്ക് ഇടപെട്ട് സംസാരിക്കാനുളള്‍ സ്കോപ്പില്ലെങ്കില്‍ ഈയൊരു പോസ്റ്റിനേ മുതിരെരുതായിരുന്നു, ഏതായാലും താങ്കള്‍ പുതിയൊരു പസ്റ്റിട്ട നിലക്ക് ഇനി ആരും തിരിഞ്ഞ് നോക്കുമെന്ന് തോന്നുന്നില്ല, താങ്കള്‍ക്കും അതില്‍ താത്പര്യമില്ലെന്ന് തോന്നുന്നു, കാടടച്ച് വെടിവെക്കലാണല്ലോ നമ്മടെയൊക്കെ പണി ല്ലെ?
ലാല്‍സലാം

ഫത്തു said...

കടത്തുകാരന്‍, ഒരു ടോപ്പിക് അവതരിപ്പിച്ചവന്‍ തന്നെ ആ ചര്‍ച്ചയില്‍ കൈ കടത്തുന്നതില്‍ കൂടുതല്‍ വായനക്കാരന്റെ അഭിപ്രായങ്ങള്‍ക്കല്ലേ മുന്‍തൂക്കം കൊടുക്കേണ്ടത് എന്ന് കരുതി. താങ്കളെ പോലുള്ളവരുടെ അഭിപ്രായങ്ങാളാണ് ബ്ലോഗുകാരുടെ വിജയം, അതല്ലങ്കില്‍, അവരെ വീണ്ടും പ്രോത്സാഹിപ്പിക്കുന്നത്.
ഇടതു പക്ഷത്തിന്റെ കപടത അവസാനമായി നന്ദിഗ്രാമില്‍ വരെ തെളിയിച്ചതാണ്. പക്ഷേ, അതിലും വലിയ ഒരു വിപത്തായി, അമേരിക്കയെ നോക്കി കാണുന്നതിന്‍ കാരണം ചരിത്ര സാക്ഷ്യം. അത് കൊണ്ടിങ്ങനെ പറയാതിരിക്കാന്‍ വ്വയ്യ.