ജൂലായ് 8, 2008, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട ഒരു ദിവസം. യു. പി. എ. ഗവണ്‍്മെന്റില്‍ നിന്നും, ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചു. കാരണം മറ്റൊന്നുമല്ല, യു. പി. എ ഗവണ്‍മെന്റ് മുന്നണി മര്യാദകള്‍ ലംഘിച്ചു അമേരിക്കന്‍ ആണവ കരാറുമായി മുന്നോട്ട് പോയ സാഹചര്യത്തില്‍ വിശ്വസിച്ച് കൂടെ നില്‍ക്കുന്നവനെ ചദിച്ചാല്‍, ഏതൊരുവനും, ചെയ്യുന്ന പണി- കൂട്ട്കെട്ട് അവസാനിപ്പിക്കല്‍ എന്നത്. പിന്നീട് എസ്. പി കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്നു, എന്നും, അതില്‍ ബി. എസ്. പി. അതിന് തടയിടാനായി ഒമ്പത് എസ്. പി. അംഗങ്ങളെ വിലക്കെടുത്തു എന്നതുമൊക്കെ സാധാരണ രാഷ്ട്രീയത്തിലെ പതിവു നാടകങ്ങള്‍. അതെന്തുമായിക്കൊള്ളട്ടെ...
ഗുണവും, അതുപോലെ തന്നെ ദോഷവും ചെയ്യുന്ന ഈ വണ്‍-റ്റു-ത്രീ ആണവ കരാര്‍, അമേരിക്കയില്‍ നിന്നും, ആണവോര്‍ജ്ജം ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കും, സൈനികാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണെന്നല്ലാതെ, ഏത് ഗവണ്‍മെന്റ് വേണമെന്ന് നിശ്ചയിക്കുന്ന സാധാരണക്കാര്‍ക്ക് ഇതിന്റെ ഉള്‍കളികളോ, അല്ലെങ്കില്‍ അതിന്റെ രാഷ്ട്രീയ മുഖമോ അറിയില്ല എന്നത് വാസ്തവം. അല്ലെങ്കില്‍, ആ ഗവ്ണ്‍മെന്റിന്റെ ബാധ്യതയായ അതിനെ, ജനങ്ങളില്‍ എത്തിച്ച് കൊടുക്കുന്നതിന് പകരം അങ്ങ് ഡല്‍ഹിയിലും, ജപ്പാനിലുമൊക്കെയായി(ഇന്ന് മന്‍മോഹന്‍ സിങ് ജി8 ഉച്ചകോടിക്ക് ജപ്പാനില്‍ എത്തിയിരിക്കുന്നു) പല കോപ്രായത്തരങ്ങള്‍ കാണീക്കുന്നു. ഇത് കണ്ട് കൊണ്ടിരിക്കുന്ന ഏതൊരുവനും, പൊതുവെ ആ ഗവണ്മെന്റിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യും, അങ്ങനെ സംശയിക്കുകയും ചെയ്യും.
വര്‍ഷങ്ങളായി, ഇന്ത്യയുടെ കൂട്ടാളി ആരെന്ന് ചോദിച്ചാല്‍ ലോകം ഒരേ സ്വരത്തില്‍ പറയുമായിരുന്ന് -(പഴയ)സോവിയറ്റ് യൂണിയനെന്ന്. അങ്ങനെ ഇന്ത്യയുടെ വളരെ തന്ത്രപ്രധാനമായ പല നേട്ടങ്ങള്‍ക്കും, ഈ ബന്ധം വഴി വെച്ചു. പക്ഷേ, സോവിയറ്റ് യൂണിയന് വേറൊരു മുഖം കൂടിയുണ്ടായിരുന്നു. അമേരിക്കയുമായുള്ള ശത്രുത എന്നത്. അങ്ങനെ സി. ഐ. യുടെ വളരെ വ്യക്തമായ ഇടപെടലുകള്‍ കൊണ്ട് സോവിയറ്റ് യൂണിയനെ ഇല്ലാതാക്കി. പിന്നീട് റഷ്യ അങ്ങനെ വളര്‍ന്ന് വരാന്‍ തുടങ്ങി. കൂട്ടിന് കമ്മ്യൂണിസം എന്ന ഒരേ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ചൈനയും. പക്ഷേ ചൈനയുടെ അസൂയാവഹമായ നേട്ടങ്ങള്‍ ലോക വിപണിയേയും, വാന നിരീക്ഷണങ്ങള്‍ നടത്തുന്ന സാറ്റലൈറ്റ് ഭരണകൂടത്തില്‍ വരെയും മേല്‍കൈ വന്നു. (സാറ്റലൈറ്റിന്റേയും അതിന്റെ ഭ്രമണത്തേയും നഷിപ്പിക്കാന്‍ കഴിവിള്ള, ചൈന നിര്‍മിച്ച “കില്‍ വെഹികിള്‍” എന്ന് അമേരിക്ക നാമകരണം ചെയ്ത മിസൈല്‍ 2007, ജനുവരി 19 നു വളരെ വിജയകരമായി പരീക്ഷിച്ചു എന്നത് ശ്രദ്ധേയം). കൂടാതെ, 2008 ബീജിങ് ഒളിമ്പിക്സ് ചൈനയുടെ വളര്‍ച്ചയെ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് സര്‍വേകള്‍ ആണയിട്ട് പറയുന്നു. അങ്ങനെ ഈ രണ്ട് രാജ്യങ്ങള്‍ കൂടി അമേരിക്ക കൊണ്ട് വരുന്ന പല യു. എന്‍. പ്രമേയങ്ങള്‍ക്കും തടസ്സങ്ങള്‍ തെന്നെ ഉണ്ടാകുന്നു എന്നത് വേറൊരു സത്യം. അങ്ങനെ വളര്‍ന്ന് വരുന്ന ശക്തിയെ ഇല്ലായ്മ ചെയ്യുക എന്നത് പണ്ട് മുതലേ ഉള്ള യു. എസ് തന്ത്രം. പക്ഷേ എങ്ങനെ സാധിക്കും?
മുന്‍ ബി. ജെ. പി. സര്‍ക്കാര്‍ ഇതിന് ഒരു വഴിയൊരുക്കി. സോവിയറ്റിന്റെ പതനത്തിന് ശേഷവും, ഇന്ത്യ ആഗ്രഹിച്ചിരുന്നത് റഷ്യയുമായുള്ള ഒരു നല്ല ബന്ധമായിരുന്നു. അത് അതുപോലെ തന്നെ തുടര്‍ന്നു പോരുകയും ചെയ്തിരുന്നു. എന്നാല്‍ ഫാഷിസ സിദ്ധാന്തങ്ങളില്‍, ഇസ്ലാമും, കമ്മ്യൂണിസവുമൊക്കെ ശത്രുക്കളായതിനാല്‍, ബി. ജെ. പിയുടെ ഇസ്രായേല്‍ ബന്ധം വഴി ഇന്ത്യയെ അമേരിക്കയുടെ വാലാട്ടികളാക്കാന്‍ ശ്രമിച്ചു. എന്നിട്ടും, അമേരിക്കയില്‍ നിന്ന് പല തിരിച്ചടികള്‍ നേരിടേണ്ടി വന്നു. എന്തിന്, ഒരു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയെ, ധരിച്ചിരുന്ന കോണകം വരെ അഴിപ്പിച്ച് വിമാനത്താവള സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധന നടത്തിയിട്ടും, നമ്മുടെ രാജ്യത്തിന്റെ അഭിമാനം പണയം വെക്കുകയാണ് ചെയ്തത്.
സാമ്പത്തികമായും, സാങ്കേതികമായും മറ്റും ഇന്ത്യ വളര്‍ന്ന് കൊണ്ടിരിക്കുകയാണെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണേന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, രാഷ്ട്രീയമായി ഏറ്റ്വും പുറകെ നില്‍ക്കുന്ന, വിഡ്ഡികളുടെ കലവറയാണെന്ന് അന്ന് മുതല്‍ അമേരിക്കക്ക് മനസ്സിലായിട്ടുണ്ടാവണം. അങ്ങനെ ഉറങ്ങുന്നവരെ, ഉപ്പു രസം ചുണ്ടില്‍ നുണപ്പിച്ച് എഴുനേല്‍പ്പിക്കുന്നത് പോലെ, പിന്നീട് വന്ന മന്‍മോഹന്‍ ഗവ്ണ്‍മെന്റിനും പല പ്രഖ്യാപനങ്ങളും, വാഗ്ദാനങ്ങളും, നല്‍കി. അത് സ്വപ്നം കണ്ട മന്‍മോഹന്‍ജി യു. എന്‍ സ്ഥിരാംഗത്തം മുതല്‍ തുടങ്ങുന്ന വാഗ്ദാങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി ഓരോ രാജ്യങ്ങളിലും സ്ന്ദര്‍ശനം നടത്തി അവരുടെ കാലുകള്‍ പിടിച്ചിരുന്നപ്പോള്‍ ലോകം പുച്ഛത്തോടെ ചിരിക്കുകയായിരുന്നു. ഇത് ഇങ്ങനെ എഴുതാന്‍ കാരണം, നിങ്ങളോര്‍ക്കുക, യു. എന്‍ സ്തിരാംഗത്വത്തിന്റെ വലിയൊരു തടസ്സം അമേരിക്ക തന്നെ ആയിരുന്നില്ലേ എന്ന്, അതുപോലെ തന്നെ, ലോക ഭക്ഷ്യ ക്ഷാമം നേരിടുമ്പോള്‍ ഭക്ഷണത്തില്‍ ധൂര്‍ത്ത് കാണിക്കുന്ന അമേഏരിക്ക എന്തിനു ഇന്ത്യ്യെ പഴിക്കണം, അല്ലെങ്കില്‍ എന്തിന് അമേരിക്ക ഇന്ത്യയുടെ മറ്റു കാര്യങ്ങളില്‍ ഇങ്ങനെ ഇടപെടണം, അല്ലെങ്കില്‍ സ്വപ്നങ്ങള്‍ കാണിക്കണം?
അതെ, ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ എന്ന് രാഷ്ട്രീയമായി ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ പറ്റും. വളര്‍ന്ന് വരുന്ന ചൈന, റഷ്യ എന്നീ ചേരികള്‍ ഉള്‍പ്പെട്ട മേഖലയില്‍ പുതിയൊരു ബിന്‍ ലാദനെ കൊണ്ട് വരിക എന്നത്. അങ്ങനെ, പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ തീവ്രവാദം, നേപ്പാളിലെ മാവോയിസം, ശ്രീലങ്കയിലെ പുലികള്‍ എന്നീ ഓലപ്പാമ്പുകളുടെ പേരും പറഞ്ഞ് അമേരിക്ക ഇന്ന് ഇന്ത്യയുടെ മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുന്നു. ഇന്നേ വരെ, ഈ പ്രശ്നങ്ങളൊക്കെ, സധൈര്യവും, പക്വതയോടെയും ഇടപെട്ട ഇന്ത്യക്ക് ഒരു സുപ്രഭാതത്തില്‍ എന്തിന് സൈനികാവശ്യങ്ങള്‍ക്ക് അണ്വായുധം വാങ്ങിക്കൂട്ടണം? ഇങ്ങനെ ഒരു നാള്‍ പാകിസ്ഥാന്റെയോ, നേപ്പാളിന്റെയോ പേര് പറഞ്ഞ് തെക്ക്-കിഴക്കന്‍ ഏഷ്യയില്‍ ഒരു സൈനിക താവളം തുറക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന നിമിഷം ഒരു കൊട്ടാരം തന്നെ ഇതിന് വേണ്ടി പണിഞ്ഞ് കൊടുക്കേണ്ട ഗതികേട് ഇന്ത്യക്ക് വരുന്ന ദിനം നമ്മുടെ ഭാവിയിലോ അല്ലെങ്കില്‍ നമ്മുടെ വരുന്ന തലമുറയോ അനുഭവിക്കുന്ന ഒരു അവസ്ഥക്ക് ആരാണ് ഉത്തരവാദി? അങ്ങനെ അടുത്തൊരു മഹായുദ്ധവും കാണുകയും അനുഭവിക്കുകയും ചെയ്യുന്നതുനു മുമ്പ് മരിക്കുകയാണെങ്കില്‍, ഞാനിതാ ആത്മാര്‍ത്ഥമായി വരും തലമുറയോട് ഒരു കാര്യം ചോദിച്ച് നിര്‍ത്തുന്നു : “ഇന്ന് വോട്ട് ചെയ്ത 100 കോടി ജനങ്ങളില്‍ ഒരുവനാണ് ഞാന്‍. ഈ അപരാധത്തിന്‍ പരോക്ഷമായിട്ടാണെങ്കിലും കൂട്ട് നിന്ന എന്നോട് പൊറുത്തു തരില്ലേ നിങ്ങള്‍?”