Thursday, August 30, 2007

ഒരു കിഷ്‌ (ഇറാന്‍ ഐലന്റ്) യാത്ര

അപ്രതീക്ഷിതമായിട്ടായിരുന്നു ആ യാത്ര. കേറുന്നതിന്‌ മുമ്പായി നിയാസ്‌ എനിക്ക്‌ വിളിച്ചു. പൊതുവേ വിമാന യാത്രക്ക്‌ ദൈവ ഭക്തി കൂടും, എന്നാല്‍, ഇതിന്‌ അത്രക്കൊന്നും പോരാ, കുറച്ച്‌ കൂടി ഭക്തി കൂടിയേ പറ്റൂ, അതല്ലെങ്കില്‍ അവിടെക്കെത്തില്ല. പൊതുവെ, എവിടെ ചെന്നാലും പാര മാത്രം തരുന്ന ഇവന്‍ എന്നെ വെറുതെ പേടിപ്പിക്കാനാണെന്നു കരുതി. ബോര്‍ഡിംഗ്‌ പാസ്സിലോട്ട്‌ നോക്കി, അഞ്ചാം നിരയിലായിരുന്നു സീറ്റ്‌. മുന്‍ നൂറ്റാണ്ടുകളില്‍ ഓടിച്ചിരുന്നത്‌ പോലുള്ള പങ്കയുള്ള ഒരു കൊച്ചു വിമാനത്തില്‍ കേറി. എല്ലാവരും തിക്കിയും തിരക്കിയും വിമാനത്തിലോട്ട്‌ കേറി. ഞാന്‍ ഒന്നു ആശ്ചര്യപ്പെട്ട്‌ പോയി, കാരണം അവനവണ്റ്റെ സീറ്റില്‍ കേറാന്‍ എന്തിനാ ഇത്രക്കൊക്കെ? ആദ്യമാദ്യം കേറിയവര്‍ മുന്‍ സീറ്റുകളില്‍ ഇരുന്നു. അപ്പോഴാണ്‌ മനസ്സിലയത്‌ ഇത്‌ ഒരു തരം കേരളാ ട്രാന്‍സ്പോര്‍ട്ടാണെന്ന്‌. ഫിലിപ്പിനോകള്‍ കാക്കാകൂട്ടില്‍ കല്ലിട്ട പോലെ ചെവി തിന്നുന്നുണ്ടായിരുന്നു.
വണ്ടി (അങ്ങനെ വിളിച്ചേ പറ്റൂ) താഴെ ഇറങ്ങി. ഒരു ഭൂമി കുലുക്കം പോലെ, അല്ലെങ്കില്‍ റബര്‍ പന്ത്‌ താഴെ ഇട്ടത്‌ പോലെ, ഒന്ന്‌ പേടിപ്പിച്ച്‌ കളഞ്ഞു. എണ്റ്റെ കാട്ടിക്കൂട്ടല്‍ കണ്ടിട്ടായിരിക്കണം, തൊട്ടടുത്തുള്ള ഫിലിപിനോ ചോദിച്ചു: ആര്‍ യു ഫ്ളൈയിംഗ്‌ റ്റു കിഷ്‌ ഫസ്റ്റ്‌ ടൈം? ഡോണ്ട്‌ വറി മാന്‍.
ഇന്ത്യക്കാരുടെ പേടി സ്വപ്നമായ എക്സ്പ്രസ്സിന്‌ പോലുമില്ല ഇങ്ങനെയൊരു രംഗം. കിഷ്‌ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി: ഫെറാബി, ഖത്തം, ഗോള്‍ഡീഷ്‌... അങ്ങനെ അവിടെയുള്ള ഹോട്ടലുകളുടെ പേര്‌ വിളിച്ച്‌ കുറേ ഫാര്‍സികള്‍. ദുബൈയില്‍ നിന്നു തന്നെ ഫെറാബി ഹോട്ടലിലേക്ക്‌ പോകാനായിരുന്നു പ്ളാന്‍. കാരണം അവിടെ എണ്റ്റെ മുമ്പേ പോയവരുടെ നിര്‍ദേശ പ്രകാരം അതായിരുന്നു നന്നു. ഫറാബിയില്‍ ഞങ്ങളെയും കാത്ത്‌ കുറേ മലയാളികള്‍, ഉഗ്ര വരവേല്‍പ്പും പരിചയപ്പെടലും കഴിഞ്ഞതിന്‌ ശേഷം 210ാം റൂമെടുത്തു. മിക്കവാറും പേര്‍ സ്വന്തം കഷടതയേയും, സമയ ദോഷത്തേയും ശപിച്ച്‌ കിഷ്‌ ജീവിതം പാറി നടന്ന്‌ ആസ്വദിക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും മിക്കവാറും പേര്‍ അങ്ങിനെത്തന്നെയാണ്‌. ജോലിയില്ലെങ്കില്‍, ഉദ്ധേഷിച്ചത്‌ കിട്ടിയിട്ടില്ലെങ്കില്‍, ഇവിടെ വരണ്ടായിരുന്നെന്നും, മറ്റുമുള്ള പല ഡയലോഗുകള്‍ വരും.

രാവിലത്തെ ഭക്ഷണം, ന്‍ഘാ, അതൊരു സംഭവമായിരുന്നു. പലരും ആദ്യമായിട്ടായിരിക്കും ഉണക്ക റൊട്ടി, ചീസും, ജാമും, ചേര്‍ത്ത്‌ കഴിക്കുന്നത്‌. പലരും ആ റൊട്ടിയെ പങ്കായമെന്നും, മുട്ടന്‍ വടിയെന്നും, അങ്ങനെ പല പേരുകളും വിളിച്ചത്‌. മുമ്പ്‌ കഴിച്ച്‌ പരിചയമുള്‍ലതിനാല്‍ എനിക്കതില്‍ പരാതിയ്യൊ പരിഭവമോ ഉണ്ടായിരുന്നില്ല. പക്ഷെ ആകെയുണ്ടായിരുന്നത്‌ ചായയിലയിരുന്നു. എന്തോ ഒരു ചായ. ന്‍ഘാ, ചായ തന്നെ. ഉച്ചക്കുള്ള ഖത്തം ഹോട്ടലില്‍ നിന്നുള്ള മലബാരി ഭക്ഷണമായിരുന്നു. പിന്നെ പുസ്തകങ്ങളും, ഉറക്കവും, മാറി മാറി എനിക്ക്‌ കൂട്ടുണ്ടായിരുന്നു.
പിറ്റേ ദിവസം ഞങ്ങള്‍ ഒരു കിഷ്‌ ട്യൂറ്‍ പോയി. പണ്ട്‌ കാറ്റില്‍ നശിച്ച്‌ പോയ ഗ്രീക്ക്‌ ഉരുക്കു കപ്പല്‍ കരക്കടിഞ്ഞ കിഷ്‌ തീരവും, അണ്ടര്‍ഗ്രൌണ്ട്‌ പട്ടണവും ഒക്കെ കണ്ടു. ആശൂറാ ദിവസമായതിനാല്‍, രാത്രി തെരുവെല്ലാം പ്രത്യേക വിളക്കുകള്‍ കൊണ്ട്‌ അലങ്കരിച്ചിരുന്നു. കൂടെ തൃശ്ശൂറ്‍ പൂരം പോലുള്ള വറ്‍ണ്ണാഭമായ വെടിക്കെട്ട്‌ ഫാര്‍സികള്‍ക്കും അവിടെ വരുന്ന യാത്രിയകള്‍ക്കും രസകരമായിരുന്നു. മുമ്പ്‌ പരഞ്ഞത്‌ കേട്ടതല്ലാതെ, ഷിയാ മുസ്ളിംകള്‍ ഈ ദിവസങ്ങള്‍ അലങ്കരിച്ച്‌ കാണുന്നത്‌ ആദ്യമായിട്ടായിരുന്നു. രാത്രികളില്‍ സ്വന്തം അനുഭവങ്ങള്‍ റൂമിലെ ഏല്ലാവരും തമ്മില്‍ പങ്കിട്ടു. കൂടെ പകല്‍ കണ്ട, ലോകത്ത്‌ ആദ്യമായി അമേരിക്ക നിരോധിച്ച ഒരു രാജ്യത്തിണ്റ്റെ സേനയുടെ അതിതീവ്ര സ്നേഹവും അമേരിക്ക നിരോധിക്കാനുണ്ടായ കാരണവും ആലോചിച്ച്‌ അന്നത്തെ രാത്രിക്ക്‌ ഉറക്കം വൈകി. കാരണം, ഇത്‌ തമില്‍ പൊരുത്തമില്ലായിരുന്നു.
മൂന്നാം ദിവസം എല്ലാവരോടും യാത്രപറഞ്ഞ്‌ സ്വന്തം റിസൈഡിംഗ്‌ സിറ്റിയായ ദുബൈയിലേക്ക്‌ തിരിച്ച്‌ പറന്നു.