കണ്ണില്ലാത്തവനേ കണ്ണിണ്റ്റെ വിലയറിയൂ എന്നു പറയുന്നത് തികച്ചും സത്യമാണ്. നമ്മുടെ കൂടെ വസിക്കുന്ന എത്ര പേര്‍ കണ്ണും, കാതും, കൈയ്യും, കാലും അതുമല്ലെങ്കില്‍ മനസ്സിണ്റ്റെ താളവും ഒക്കെ നഷ്ടപ്പെട്ടവര്‍...ഇതൊക്കെ നോക്കിയാല്‍ ഞാനും, നിങ്ങളുമൊക്കെ എത്ര ഭാഗ്യവാന്‍മാരാണല്ലേ... നമ്മുടെ കണ്ണിണ്റ്റെ സ്ഥാനം ശരീരത്തിണ്റ്റെ മറ്റൊരു ഭാഗത്തായി ചിന്തിച്ചിട്ടുണ്ടോ? അതു പോലെ തന്നെ, ശരീരത്തിണ്റ്റെ മറ്റു ഭാഗങ്ങള്‍ (നാഡികളും, എല്ലുകളുമൊക്കെ ഉള്‍പ്പെടെ) എത്ര ക്രിത്യതയോടെയാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
അല്ലെങ്കിലും, മനുഷ്യന്‍ നന്ദി കെട്ടവനാണ്, ദ്രോഹിയാണ്, ചതിയനാണ്, അങ്ങിനെ പോകുന്നു മനുഷ്യണ്റ്റെ ഗുണവിശേഷങ്ങള്‍. ഇന്ന് ലോകത്ത് എല്ലാ സസ്യ-ജന്തു ലതാതികള്‍ക്ക്, ശാസ്ത്രീയമായി ഏകദേശം മൂന്ന് വര്‍ഷത്തേക്കുള്ള ശ്വസന വായു മാത്രമേ ഉള്ളൂ എന്നാണ്. എന്നിട്ടും അത് പുനര്‍നിര്‍മിക്കപ്പെടുന്നു. നമുക്ക് പറ്റുന്ന ആപത്ത് സമയത്ത് കുടിക്കുന്ന വെള്ളത്തിനും ഓക്സിജനുമൊക്കെയായി എത്ര പണമാണ് ആശുപത്രികളിലും മറ്റുമായി കൊടുക്കുന്നത്? ഇത്രയും കാലം നാം ഉപയോഗിച്ച വെള്ളം, വായു.... അങ്ങിനെ പോകുന്നു നമ്മുടെ ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോയ ദൈവത്തിന് കൊടുക്കേണ്ട കടപ്പട്ടിക. എന്നിട്ടും, ദൈവത്തിനോട് കടപ്പാട് കാണിക്കാനും, സ്നേഹവും സമധാനവും ഭൂമിയില്‍ വരുത്താനും നന്ദികെട്ടവനായ മനുഷ്യനു കഴിഞ്ഞിട്ടില്ല.
സ്വന്തം ബുദ്ധിയോടും, വിവേകത്തോടും ആത്‌മാര്‍ത്ഥമായിത്തന്നെ ചോതിക്കുക: ചെയ്തു പോയ നന്‍മയും തിന്‍മയും വിലയിരുത്തപ്പെടുന്ന ഒരു ദിവസം വരുമോ ഇല്ലേ എന്ന്.
No comments:
Post a Comment