Tuesday, August 21, 2007

ഒരു അദ്ധ്യാപകന്‍

‍എണ്റ്റെ പോളി പഠനത്തിന്‌ ശേഷം, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറും, നെറ്റ്‌വര്‍കിങ്ങും പഠിച്ചു. അതിനു ശേഷം, കോട്ടക്കലിനടുത്തുള്ള എടരിക്കോട്‌ എന്ന ഗ്രാമത്തില്‍, എനിക്ക്‌ ജോലിയും കിട്ടി.

എന്നേക്കാളും, പ്രായമുള്ള ഒരുപാട്‌ വിധ്വാന്‍മാരെ എനിക്ക്‌ പഠിപ്പിക്കേണ്ട ഭാഗ്യം അന്നെനിക്കുണ്ടായി. അതിനു ശേഷം, അധ്യാപനം എന്നത്‌ വളരെ രസകരവും, അതിനേക്കാളുപരി ബുദ്ധിമുട്ടുള്ളതുമാണെന്ന്‌ ശരിക്കും മനസ്സിലായി. സ്കൂളില്‍ പഠിക്കുമ്പോള്‍, എണ്റ്റെ വികൃതികളെല്ലാം എങ്ങിനെയാണ്‌ അന്നത്തെ അദ്ധ്യാപകന്‍മാര്‍ സഹിച്ചിട്ടുണ്ടാവുക എന്നു ഞാന്‍ അപ്പോഴാണ്‌ ചിന്തിച്ചത്‌. കുട്ടികളുടെ (ക്ഷമിക്കണം, മിക്കവാറും പേര്‍ കുട്ടികളായിരുന്നില്ല, പിന്നെ അദ്ധ്യാപകന്‍മാരുടെ ശൈലിയില്‍ അങ്ങനെയാണ്‌ വിളിക്കാറുള്ളത്‌ എന്നും ഞാന്‍ പഠിച്ചു) ഓരോ സംശയങ്ങള്‍ക്ക്‌ ആദ്യമൊക്കെ, മറുപടി പറയാന്‍ ഞാന്‍ നന്നേ പാട്‌ പെട്ടു. പക്ഷേ, അതിനെല്ലാം ഞാന്‍ അപ്പോള്‍ തന്നെ പല വിദ്യകളും പ്രയോഗിച്ചിരുന്നു. ആധുനിക വിഷയങ്ങളോട്‌ കൂടുതല്‍ താല്‍പര്യമുള്ളതിനാല്‍, കമ്പ്യൂട്ടര്‍ സംബന്ധമായ എന്തും ഞാന്‍, അതിലേക്കെത്തിക്കുമായിരുന്നു.

ആ വര്‍ഷത്തെ ഓണം എനിക്ക്‌ അവിടെ പങ്കെടുക്കേണ്ടി വന്നു. പൊതുവെ ജീവിതം ഒരു സാഹസികമായതിനാല്‍, പ്രിന്‍സിപ്പാള്‍ എന്നെയായിരുന്നു കലാപരിപാടികളുടെ നിയന്ത്രണം എല്‍പിച്ച്‌ തന്നത്‌. പക്ഷേ, ഓണ സദ്യകളൊന്നുമില്ലെങ്കിലും, നാട്ടിലെ ക്ളബ്‌ അന്ന്‌ ഉത്സാഹകരമായ മത്സരങ്ങള്‍ നടത്തുന്നത്‌ കാണാനും, കൂടാനുമായിരുന്നു എനിക്ക്‌ താല്‍പര്യം. അങ്ങനെ ഞാന്‍ ആകാംക്ഷയോടെ ആ ചുമതല ഏറ്റെടുത്തു. പൂക്കളത്തിണ്റ്റെ ദൌത്യം പ്രിന്‍സിപ്പാള്‍ തന്നെ ഏറ്റെടുത്തു. പഞ്ചഗുസ്തി മത്സരവും, തീറ്റ മത്സരവുമൊക്കെ, പുറത്ത്‌ നിന്ന്‌ പങ്കെടുക്കാന്‍ പറ്റാത്ത വേദനയോടെ കാണേണ്ടി വന്നു.

അവിടെ നിന്നാണ്‌ എനിക്ക്‌ യെമന്‍ എന്ന രാജ്യത്തിലേക്ക്‌ വിസ കിട്ടുന്നത്‌. മുമ്പ്‌ അവിടെ നിന്നും പിരിഞ്ഞു പോയവര്‍ക്കൊക്കെ കൊടുത്ത ഗെറ്റ്‌ റ്റുഗതര്‍ പാര്‍ട്ടികളൊക്കെ വളരെ രസകരമായിരുന്നു, എന്നാല്‍, ഞാന്‍ പോകുന്ന സമയത്ത്‌, ഒരാള്‍ക്കും, മനസ്സ്‌ തുറന്ന്‌ ചിരിക്കാനോ സംസാരിക്കനോ കഴിയാതെ കണ്ണ്‌ നിറയുന്നതായി പ്രിന്‍സിപ്പാളിണ്റ്റെ മുഖം നോക്കിയപ്പോള്‍ തന്നെ എനിക്ക്‌ മനസ്സിലായി. ജനുവരി ഒന്നു മുതല്‍ ആരമ്പിച്ച്‌ ആഗസ്റ്റ്‌ 15 വരെ ചുരിങ്ങിയ കാലം എണ്റ്റെ അദ്ധ്യാപനം അടിപൊളിയാക്കി.

No comments: