Saturday, August 15, 2009

ഇസ്ലാമോഫോബിയ

ഇസ്രായേലിന്റെ സഹായത്തോടെ അമേരിക്കയും, ഫാഷിസ്റ്റ് ചിന്താഗതിക്കാ‍രും ലോകത്താ‍കമാനം പ്രത്യേകിച്ച് ഇന്ത്യന്‍ ഉപഭൂഗണ്ഡത്തില്‍ വിതച്ച ഒരു ചിന്താഗതിയാണ് ഈസ്ലാമോഫോബിയ. 1980-ല്‍ വ്യാപകമായ ഈ ചിന്താഗതിക്ക് 9/11- ശേഷം കൂടുതല്‍ വേരോട്ടമുണ്ടായി, അല്ലെങ്കില്‍ ഉണ്ടാക്കിത്തീര്‍ത്തു എന്ന് വേണം പറയാന്‍. ലോകത്ത് ഏറ്റവ്വും കൂടുതല്‍ പരിവര്‍ത്തനം നടക്കുന്ന മതമായിട്ടാണോ അല്ലെങ്കില്‍ മാറി മാറി വരുന്ന പാശ്ചാത്യ സംസ്കാരത്തോടുള്ള വിമുഖത അല്ലെങ്കില്‍ ദാര്‍ശനികമായിട്ടുള്ള അടിയുറച്ചുള്ള എതിര്‍പ്പ് കൊണ്ടാണോ അതല്ലെങ്കില്‍ ദൈവീകമായ കാര്യങ്ങളില്‍ മറ്റു മതങ്ങള്‍ അനുവദിക്കുന്ന കാലങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് വഴങ്ങാത്തതാണോ എന്നൊന്നും അറിയില്ല, മതാവിശ്വാസികള്‍ക്കിടയില്‍ പോലും ഈയൊരു ഭയം വളര്‍ന്ന് കൊണ്ടേയിരിക്കുന്നു.

ഇസ്ലാമിനോടുള്ള അന്ധമായ എതിര്‍പ്പ് കാരണം മൂസ്ലികളോട് പുലര്‍ത്തുന്ന എതിര്‍പ്പോ അല്ലെങ്കില്‍ വിദ്വേഷമോ ആണ് ഇസ്ലാമോഫോബിയ. ഇത്തരം ചിന്താഗതി വന്നു കഴിഞ്ഞാല്‍ ആ എതിര്‍പ്പുകള്‍ക്ക് പാത്രമാകുന്നവര്‍ ലോകത്തില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പ്രശസ്ത ബോളിവുഡ് നടന്‍ ഷാ‍രൂഖ് ഖാനെന്നോ, കമലഹാസനെന്നോ, അമീ‍ര്‍ഖാനെന്നോ, മുന്‍ ഇന്ത്യന്‍ പ്രസിഡന്റും പ്രശസ്ത ശാസ്ത്രഞ്ജനുമായാ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമെന്നൊ, ഇനി മുഹമ്മദ് കുട്ടി ഇസ്മായില്‍ എന്ന യഥാര്‍ത്ഥ പേരുള്ള മമ്മൂക്കയെന്നോ ഒന്നും വിഷയമല്ല. പാസ്പോര്‍ട്ടില്‍ മുഹമ്മദ് എന്നോ, ഖാനെന്നോ, ശൈഖ് എന്നോ അല്ലെങ്കില്‍ മുസ്ലിം നാമങ്ങളോട് സാദൃശ്യമുള്ള മറ്റു പേരുകളോ ഉണ്ടായാല്‍ അത് അമേരിക്കക്കും, യൂറോപ്പിനും, മറ്റു ചില രാജ്യങ്ങള്‍ക്കൊക്കെ തീവ്രവാദികള്‍ തന്നെയാണ്.

9/11 -
ഉം, ബ്രിട്ടണിലെ സ്ഫോടനവും, മറ്റുമൊക്കെ നടന്ന ഓര്‍മ്മകള്‍ ഒരു വശത്തും, അഫ്ഗാനിസ്ഥാനേയും, ഇറാഖിനേയും, പാകിസ്ഥാനേയും, ഇറാനേയും മറ്റു നിരവധി രാജ്യങ്ങളേയും എല്ലാ അര്‍ഥത്ഥിലും നഷിപ്പിച്ചു അല്ലെങ്കില്‍ ഭീഷണിയായി എന്നിരിക്കേ പ്രതികാരവുമായി നടക്കുന്ന വലിയൊരു വിഭാഗം ഉണ്ടെന്ന ഫോ‍ബിയ മറ്റൊരു വശത്തും, ഉള്ളത് കാ‍രണം ഇത്തരം രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഉള്ള ഉത്കണ്ട വര്‍ദ്ധിപ്പിക്കുന്നു. തന്‍ നിമിത്തം അത്തരം രാജ്യക്കാര്‍ അവരുടെ എമിഗ്രേഷനടക്കമുള്ള എല്ലാ വിധ പരിശോധനകളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു എന്നത് വാസ്തവം. അല്ലെങ്കില്‍ അതാണ് അതിന്റെ ശരി. എന്നാല്‍ അടുത്തിടെ ന്യൂ‍സ് വീക്കില്‍ ലോകത്ത് വ്യക്തിമൂദ്ര പതിപ്പിച്ച 50 പേരുടെ ലിസ്റ്റില്‍ ഇടം കണ്ട, ഒരു പക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധാകരുള്ള ലോകത്ത് തന്നെ വളരെയധികം ശ്രദ്ദേയനായ ബോളിവുഡ് നടന്‍ ഷാരൂ‍ഖിനും ന്യൂജേഴ്സി വിമാനത്താവളത്തില്‍ അനുഭവിക്കേണ്ടി വന്നത് ഈയൊരു ബുദ്ധിമുട്ട് തന്നെയാണ്. പക്ഷേ ഒരു ഡിപ്ലോമാ‍റ്റ് പൌരന് നല്‍കേണ്ട മര്യാദ നല്‍കാതെ ഇടക്കിടെ സന്ദര്‍ശനം നടത്തുന്ന വ്യക്തിയെ ഒരു തെറ്റിദ്ധാരണയുടെ പേരില്‍ രണ്ട് മണിക്കൂ‍റോളം ഒരു ഫോണ്‍ പോലും ചെയ്യാന്‍ അയക്കാതെ പീഢിപ്പിച്ചതില്‍ സാധാരണ ഒരു പൌരന് ചിലപ്പോള്‍ നിസാരമായി കണ്ടേക്കാം. എന്നാല്‍ അതിനപ്പുറത്ത് കിടക്കുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന്, ഷാരൂഖ് എന്ന വ്യക്തിയെ ഒഴിച്ച് നിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ നാമത്തിനു ഖാന്‍ എന്ന പേര്‍ വന്നത് ഭീകരവാദിയായി കാണാന്‍ സാധ്യത നല്‍കാം എന്നതാണ്. രണ്ട്, ഷാരൂഖ് ഖാന്‍ എന്ന വ്യക്തി ഒരു തികഞ്ഞ രാജ്യസ്നേഹിയാണെന്ന് അദ്ദേഹം തന്നെ പല വേദികളിലും സിനിമകളിലും ജീവിതത്തിലുട നീളവും തെളിയിച്ചതാണ്. അതിനു പുറമേ ഇന്ത്യന്‍ റെസിഡന്റായ ഒരാളെ അനാവശ്യമായി ചോ‍ദ്യം ചെയ്യുന്നത് രാജ്യത്തോട് കാണിക്കുന്ന ഒരു അപമാനവും കൂടിയാണ്. സമാന വിഷയങ്ങള്‍ തന്നെയാ‍ണ് മുന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനും, ആമിര്‍ ഖാനും, കമലഹാസനും, മമ്മൂട്ടിക്കും ഇതേ അമേരിക്കയില്‍ നിന്നും, കാനഡയില്‍ നിന്നും, ബ്രിട്ടണില്‍ നിന്നൂമൊക്കെയായി നേരിടേണ്ടി വന്നത്. ഭരണകൂടത്തിന്റെ മൌനവും ഈ രാജ്യങ്ങളോടുള്ളവിധേയത്വവും ഇവിടെ ഓരോ പൌരനും ചോദ്യം ചെയ്യുന്നതില്‍ തെറ്റ് കാണില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പാര്‍ലിമെന്റില്‍ നിന്നുണ്ടാകുന്ന ഒരു പൊട്ടിത്തെറിക്ക് മറുപടിയായി അന്വേഷണത്തിനുള്ള ഒരു ഓര്‍ഡര്‍ പുറപ്പെടുവിക്കലോ മന്ത്രിസഭയിലുള്ള ആരെങ്കിലും അമേരിക്കക്ക് വേണ്ടി മാപ്പ് ചോദിക്കലോ അല്ലാതെ മറ്റെന്തുണ്ട് കോടിക്കണക്കിനു വരുന്ന ജനതയേയും അവരുടെ ഭരണകൂടങ്ങളേയും വിഡ്ഢികളാക്കാന്‍. ഇത്തരം ഒരു അവഹേളനം മൂലമാണ് ബി. ജെ. പി. ഭരിച്ചപ്പോഴും അന്നത്തെ മന്ത്രിക്ക് അടിവസ്ത്രം വരെ പരിശോധനക്ക് വിധേയമാക്കേണ്ടി വന്നത്.

മറ്റൊരു വശത്ത് ഇസ്ലാമോഫോ‍ബിയ. ഇത് കാരണം നമ്മുടെ സ്വന്തം രാജ്യത്തിനകത്ത് ഷബാന ആസ്മിയെ പോലുള്ളവര്‍ മുംബൈയില്‍ പീഢനം കാരണം, തല ചായ്ക്കാന്‍ കൂരയില്ലാതെ അലഞ്ഞ് തിരിയുന്നത് മറ്റൊരു ഉദാഹരണം. മേല്പറഞ്ഞ രാജ്യങ്ങള്‍ നടത്തുന്ന അവഹേളനം ഇനിയും തുടരട്ടെ... അതില്‍ ബോളിവുഡിലെ ബാക്കി വരുന്ന ഖാന്‍മാര്‍ക്കടക്കമം എല്ലാവര്‍ക്കും കാത്തിരിക്കാം. പാര്‍ലമെന്റുകള്‍ സ്തംഭിപ്പിക്കാം, നമുക്കത് ആഘോഷിക്കുകയും ചെയ്യാം. കൂടെ മാധ്യമങ്ങള്‍ക്ക് ചാകരയും ആകട്ടെ....

5 comments:

നാട്ടുകാരന്‍ said...

ഇതോടനുബന്ധിച്ചുള്ള എന്റെ അഭിപ്രായം ഇവിടെ നല്‍കിയിരിക്കുന്നു

Anonymous said...

ഇങ്ങനെ ഒക്കെ മാത്രം കണ്ടാല്‍ യാഥാര്‍ത്ഥ്യം ആകില്ലല്ലോ!! ഫോബിയ സൃഷ്ടിച്ചത് ആരാണെന്നും അത് ആരാണ് ഇല്ലാതാക്കേണ്ടത് എന്നും കൂടി പറഞ്ഞാല്‍ നന്നായിരുന്നു..
ചിന്തകള്‍ യാധാര്ധ്യ ബോധത്തോടെ കൂടെ ആകട്ടെ..

Anonymous said...

ഇങ്ങനെ ഒക്കെ മാത്രം കണ്ടാല്‍ യാഥാര്‍ത്ഥ്യം ആകില്ലല്ലോ!! ഫോബിയ സൃഷ്ടിച്ചത് ആരാണെന്നും അത് ആരാണ് ഇല്ലാതാക്കേണ്ടത് എന്നും കൂടി പറഞ്ഞാല്‍ നന്നായിരുന്നു..
ചിന്തകള്‍ യാധാര്ധ്യ ബോധത്തോടെ കൂടെ ആകട്ടെ..

ഫത്തു said...

പ്രിയപ്പെട്ട “സത”,
ബ്ലോഗില്‍ താങ്കള്‍ വായിച്ചു കാണും എന്നു വിചാരിക്കുന്നു, 1980-ലാണ് ഇസ്ലാമോഫോബിയ വ്യാപകമായത്. അന്നൊന്നും താങ്കള്‍, ഞാന്‍ എന്താണോ പറയാന്‍ വേണ്ടി കാത്തിരിക്കുന്നത്, അതൊന്നും തന്നെ വ്യാപകമായിട്ടില്ല. പിന്നീട് സി. ഐ. എ. യുടേയും, മൊസാദിന്റേയുമൊക്കെ ഇടപെടലുകള്‍ വ്യാപകമായതോടെയാണ് ഫോബിയയും വ്യാപകമായത്. കൂടെ ആക്രമണങ്ങളും. ഇനി ഇന്ത്യയില്‍ തന്നെ നോക്കൂ, താങ്കള്‍ ചരിത്രം കൂടുതല്‍ പഠിക്കുമെന്ന് കരുതുന്നു.

mubah said...

ജിപ്പൂസില്‍ നിന്നും ബ്ലോഗിനെക്കുറിച്ച്‌ അറിഞ്ഞു. വായിച്ചു.....നല്ല പോസ്‌റ്റ്‌