ചരിത്രത്തിലാദ്യമായി കേരളത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി കോടിക്കണക്കിനു രൂപ മുടക്കി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സിരാകേന്ദ്രമായ ന്യൂഡല്‍ഹിയിലെ നമ്മുടെ സ്വന്തം പാര്‍ലമെന്റില്‍ നാളെ, ഒക്ടോബര്‍ 17-ന് മാര്‍ച്ച് നടത്തുന്നു. വാര്‍ത്തകള്‍ വായിക്കുമ്പോള്‍ കരയണോ അതോ ചിരിക്കണോ എന്നാണ് സംശയം. കാരണം, ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി മുഴുവന്‍ മന്തിമാരും ന്യൂഡല്‍ഹിയില്‍ തമ്പടിക്കുകയാണ്. അതേസമയം, സര്‍ക്കാരിന്റെ ഗതികേട് ആലോചിച്ച് സങ്കടവും...
ബഹുമാനപ്പെട്ട മുഖ്യന് ശ്രീ വി.എസ് നയിക്കുന്ന ഈ മാര്‍ച്ചിനെ കൂടാതെ മറ്റു ഭരണപക്ഷ എം.എല്‍.എ. മാരുടെ നേതൃത്വത്തില്‍ കേരളാ സംസ്ഥാനമാകെ കേന്ദ്രഗവണ്മെന്റിനെതിരെ രോഷം അലയടിക്കുമെന്നും വാര്‍ത്ത. സമരങ്ങള്‍ക്കും, സത്യാഗ്രങ്ങള്ക്കും കേളികേട്ട കേരളത്തിന് നല്കാവുന്ന മറ്റൊരു ഉത്സവംകൂടി. വൈദ്യുതി, ഭക്ഷണം പ്രകൃതിക്ഷോഭ സഹായം പോലുള്ള പ്രാഥമികാവശ്യങ്ങള്‍ പരിഹരിക്കുന്നില്ല എന്ന കാരണത്താല്‍ നടത്തുന്ന ഈ പ്രക്ഷോഭ സമയത്ത് യു.പി.എ. സഖ്യത്തില്‍ നിന്ന് ഇടത് പക്ഷം മാറി നിന്നത് ഇവിടെ ശ്രദ്ധേയമാണ്. അല്ലെങ്കില്‍ എങ്ങനെ പ്രക്ഷോഭം നടത്തും? മുന്‍ വര്‍ഷക്കാലങ്ങളില്‍ ലഭിച്ചിരുന്ന അരി വിഹിതം ഘട്ടം ഘട്ടമായി 1,13,420 ടണ്ണില്‍ നിന്നും, 2007 ഏപ്രില്‍ ആയപ്പോഴേക്കും 17,050 ടണ്ണായി കുറച്ചും, 2008-ല്‍ ഈ എ.പി.എല്‍ വിഹിതം പൂര്‍ണ്ണമായും നിര്‍ത്തലാക്കി എന്നതാണ് ഇടതുപക്ഷത്തിന്റെ ഭാഷ്യം. അതുപോലെ തന്നെ, ബി.പി.എല്‍ വിഹിതത്തില്‍ നിന്നും നാലായിരത്തോളം ടണ്‍ വെട്ടിക്കുറച്ചു എന്നതും അവരെ ചൊടിപ്പിച്ചു.
അതുപോലെ തന്നെ കാലവര്‍ഷക്കെടുതിയില്‍ വൈദ്യുതിക്ക് തിരിച്ചടി നേടിയ സമയത്താണ് കേന്ദത്തിന്റെ വൈദ്യുത വിഹിതം വെട്ടിക്കുറച്ചതും. വേനല്‍ മഴയില്‍ ആയിരത്തി അഞ്ഞൂറ് കോടിയോളം നഷ്ടമുണ്ടായെന്ന് കണക്ക്കൂട്ടി അതും പ്രതീക്ഷിച്ച് നിന്ന് സര്‍ക്കാറിന് ലഭിച്ചത് ആകെ 45 കോടി രൂപ. അതും കിട്ടാപണമായി കിടക്കുന്നു. അങ്ങിനെ സംസ്ഥാനത്തിന്റെ പരാതികള്‍...
എന്നാല്‍, ഇക്കാര്യങ്ങളൊന്നും പറയാന്‍ ഇടുതുപക്ഷ സര്‍ക്കാറിനു യാതൊരു പ്രതിബദ്ധതയുമില്ലെന്ന വാദത്തിലാണ് ശ്രീ വയലാര്‍ രവി അടങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം. 20 പാര്‍ലെമന്റ് സീറ്റില്‍ 19 എണ്ണവും, സംസ്ഥാന ഭരണവും ലഭിച്ചിട്ടും ഭരണ ന്യൂനതയും, മന്ത്രിമാരുടെ ഏകോപനമില്ലായ്മയും മറച്ച് വെക്കാന്‍ വേണ്ടി മാത്രമാണ് ഈ സമരമെന്ന വാദത്തിലാണ് അവര്‍. കിട്ടിയ വിഹിതങ്ങളൊക്കെ തന്നെ തത്സമയത്ത് ഏറ്റെടുക്കാനാളില്ലാതെ ലാപ്സായി പോയതും പ്രതിപക്ഷമടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നു.
ഇന്ത്യയില്‍ ഒരു ഫെഡറല്‍ സംവിധാനം ഉണ്ടായിരിക്കേ, പ്രധാനമന്തിക്ക് നേരിട്ട് പരാതി നല്കി ആവശ്യങ്ങള്‍ നേടിയെടുക്കാതെ സമരമുറയുമായി പോകുന്നത് തീര്‍ത്തും നിയമവിരുദ്ധമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുമല്ലെങ്കില്‍ സംസ്ഥാനത്തില്‍ നിന്നുമുള്ള മുഴുവന്‍ പാര്‍ലമെന്റ് സീറ്റും നിലനില്‍ക്കേ അവിടൊന്നും ശബ്ദമുയര്‍ത്താതെ വിത്യസ്തമായ ഇത്തരമൊരു സമരമുറയുടെ ലക്ഷ്യം എന്തെന്ന ചോദ്യം അവശേഷിക്കുന്നു. പാകമായ നെല്‍കൃഷി കൊയ്യാനിറങ്ങിയ നെല്‍കര്‍ഷകരെ ആട്ടിയോടിച്ച ഡി.വൈ.എഫ്. ഐ. പ്രവര്‍ത്തകരുടെ മാതൃ സംഘടന വേനല്‍ മഴയുടെ ചതിയെകുറിച്ച് പറയാന്‍ എന്ത് അവകാശം എന്നതും ഇടതുപക്ഷം കേരള സമൂഹത്തോട് ഉത്തരം പറയേണ്ടിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
6 comments:
പാര്‍ലമെന്റില്‍ കേരളാ മന്ത്രിമാര്‍ സമരം ചെയ്യേണ്ട ആവശ്യമുണ്ടോ?
കേന്ദ്രത്തിന്റെ അവഗണന ഇന്നും ഇന്നലയും തുടങ്ങിയതല്ല. പണ്ട് വാജ്പയി സുഖിക്കാന്‍ വന്നപ്പോള്‍ കേരളത്തിന് എന്തൊക്കെയാണ് വാഗ്ദാനം നല്‍കിയത്? കിട്ടിയതോ? ഇത് ഒരു ഉദാ. മാത്രം. ഇന്നത്തെ 19 എം.പി.മാരുടെ ശ്രമ ഫലമായല്ലേ പാലക്കാട് ഡിവിഷന് ഇപ്പോഴും കേരളത്തില്‍ നില്‍ക്കുന്നത്. കോണ്‍ കേന്ദ്ര മന്ദ്രിമാര്‍ 3 എണ്ണം തിരുവായ അനക്കിയോ? ഒരു വയസ്സന് കോണ്‍ എം.പി. നിങ്ങള്‍ പാലക്കാട് എടുത്തോ എന്ന് കേരളത്തെ പ്രതിനാധനം ചെയ്ത് പറഞ്ഞു എന്ന് തമിഴ് കേന്ദ്രന് പറഞ്ഞപ്പോള്‍ ഞെട്ടിയത് കോണ്‍ തന്നെ.
ഈ സിംഗന് തന്നെ എന്തൊക്കെ വാഗ്ദാനം നല്കി എന്നിട്ട് കിട്ടിയതോ. ഏറ്റവും കൂടുതല്‍ പ്രധാന മന്ത്രിയെ ശല്ല്യം ചെയ്തത് ചിലപ്പോള്‍ ഇപ്പോഴത്തെ കേരള സര്‍ക്കാരായിരിക്കണം. എന്നിട്ടും.... വല്ലതും കിട്ടിയാ? അരി ചോദിച്ചപ്പോള്‍ പവാര്‍ എന്താ പറഞ്ഞേ? ഈ 3 കേന്ദ്രന് കൊണാപ്പന്മാര് (കോണ്‍ ആപ്പന്മാര്) എന്ത് ചെയ്തു? മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ് കേന്ദ്രന്മാര് തമിഴ് നാടിനനുകൂലമായപ്പോള് രവിയും കൂട്ടുകാരും കേരളത്തിന് വേണ്ടി ഒരക്ഷരം പറഞ്ഞോ... എന്നിട്ട് ഇപ്പ വന്നിരിക്കുന്നു... കുറ്റം പറയാന്‍... കേന്ദ്രത്തില്‍ രവിക്ക് വേറേ പണിയൊന്നുമില്ലല്ലോ....
കേന്ദ്രാവഗണന ഇന്നും ഇന്നലേയും തുടങ്ങിയതല്ല എന്ന് മനോജ്ഭായ് പറയുമ്പോള്‍ ഇടതുപക്ഷ നേതാക്കന്മാര് പറയുന്നത് യു പി എയുക്കുള്ള പിന്തുണ പിന് വലിച്ചതുകൊണ്ടാണ് ഈ അവഗണന എന്നാണ്. കേര്ള സര്‍ക്കാരിന് അരി ചോദിക്കുവാനെന്തവകാശമാണുള്ളത്? കൃഷി ചെയ്തെടുത്ത നെല്ല കൊയ്തെടുക്കാനാവാതെ പാവം കര്‍ഷകര്‍ മഴയത്ത് നെട്ടോട്ടമോടുമ്പോള്‍ കെ എസ് കെ ട്ടി യുക്കാര്‍ റെസീപ്റ്റ് ബുക്കുമായ് പാടവരമ്പിലൂടെ ആര്‍ത്തിയോടെ നടന്നത് മലയാളികളൊക്കെ കണ്ടതാണ്. സംഭരിച്ച നെലല് കേന്ദ്രത്തിന് കൊടുക്കാതെ ഇവിടെ മറിച്ച് വിറ്റ് വൈദ്യുദി വിറ്റപോലെ ചെയ്തീട്ട് മുതലക്കണീര്‍ ആരെ കാണിക്കാന്‍? കേന്ദ്രത്തിന് സാദാരണ സംഭരിക്കാറുള്ള നെല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കിട്ടാതെ പോയതും ഒന്നര വര്‍ഷം മുമ്പ് അനുവദിച്ച റേഷനരി ഉപയോഗിക്കാന്‍ കഴിയാതെ പോയതും കേരളത്തിന് തിരിച്ചടിയായിട്ടുണ്ട്.
കേന്ദ്രം പൂര്‍ണ്ണമായി അവഗണിച്ചു എന്ന് പറയുമ്പോള്‍ ഇന്ത്യാ ചരിത്രത്തില്‍ ഇത്രയും ഉദാരമായി കേരളത്തോട് സഹകരിച്ച മറ്റൊരു സര്‍ക്കാരിനെ കാണിച്ചു തരാന്‍ ആര്‍ക്കുമാകില്ല, ഇടതിന്റെ പിന്തുണയോടെ ഭരിച്ച കോണ്‍ഗ്രസ്സ്, ബിജെപി ഇതര ഗവണ്‍മെന്റുകള്‍ക്കടക്കം.
മൂന്നു വര്‍ഷമായിട്ടും ഇവിടെ ഒരു ഭരണം ഉണ്ടെന്നുള്ള ഒരു ഫീലിംഗ് പോലും ഉണ്ടാക്കാന്‍ കഴിയാത്ത അച്ചുമാമ്മന്റെ മറ്റൊരു കസര്‍ത്താണിത്, പക്ഷെ ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും കൊഞ്ഞനം കുത്തുമാണെന്ന് ജനങ്ങള്‍ തിരിഛറിഞ്ഞു കഴിഞ്ഞു, ഇതു കൊണ്ടൊന്നും ഇടതു സര്‍ക്കാരിന്റെ നെറികെട്ട ഭരണത്തെ വെള്ള പൂശാനാവില്ല, കോടികള്‍ മുടക്കിയുള്ള ഈ ടൂറും സമരാഭാസവും കേരളത്തിലെ ജനങ്ങള്‍ വളരെയേറെ ദോഷം ചെയ്യും എന്നത് വസ്തുതയാണ്.
ഒന്നും ചെയ്തീട്ടില്ലാത്ത ഒരു സംസ്ഥാന ഗവണ്മെന്റെ എന്തിന് ഇങ്ങനെ ഒരു ഉപദ്രവം കേരള ജനതയോട് ചെയ്യുന്നു? കേന്ദ്ര പദ്ധതികള്‍ ലാപ്സാക്കാതെ നടത്താന്‍ പോലും കഴിയാത്ത സര്‍ക്കാര്‍ ഇനി കിട്ടാന്‍ പോകുന്ന് കേന്ദ്ര പദ്ധതികളടക്കം തടസ്സപ്പെടുത്റ്റുകയാണ് ഈ നിയമനിഷേധത്തിലൂടെ
മനോജെ
“ഒരു വയസ്സന് കോണ്‍ എം.പി. നിങ്ങള്‍ പാലക്കാട് എടുത്തോ എന്ന് കേരളത്തെ പ്രതിനാധനം ചെയ്ത് പറഞ്ഞു എന്ന് തമിഴ് കേന്ദ്രന് പറഞ്ഞപ്പോള്‍ ഞെട്ടിയത് കോണ്‍ തന്നെ.“
അതു കോണ്‍ എം.പി. യല്ലാ. സക്ഷാല്‍ വര്ക്കലയാണു..അതുകഴിഞ്ഞ് ഞഞ്ഞാപിഞ്ഞാ പറഞ്ഞു..
സമരം കഴിഞ്ഞു ഭരിക്കാന്‍ നേരമില്ലാ..അത്ര തന്നെ...
ഡല്‍ഹിയില്‍ രക്ഷയില്ലേല്‍ അടുത്തപടി വൈറ്റ് ഹൌസാകാം..എല്ലാത്തിന്റെയും മൂല കാരണം അവിടെയല്ലേ...
ഈ സാകാക്കാളുടെ ഒരു പൊറാട്ടു നാടകം...
ചുമ്മാ
“ഇടതുപക്ഷ നേതാക്കന്മാര് പറയുന്നത് യു പി എയുക്കുള്ള പിന്തുണ പിന് വലിച്ചതുകൊണ്ടാണ് ഈ അവഗണന എന്നാണ്. കേര്ള സര്‍ക്കാരിന് അരി ചോദിക്കുവാനെന്തവകാശമാണുള്ളത്? കൃഷി ചെയ്തെടുത്ത നെല്ല കൊയ്തെടുക്കാനാവാതെ പാവം കര്‍ഷകര്‍ മഴയത്ത് നെട്ടോട്ടമോടുമ്പോള്‍ കെ എസ് കെ ട്ടി യുക്കാര്‍ റെസീപ്റ്റ് ബുക്കുമായ് പാടവരമ്പിലൂടെ ആര്‍ത്തിയോടെ നടന്നത് മലയാളികളൊക്കെ കണ്ടതാണ്. സംഭരിച്ച നെലല് കേന്ദ്രത്തിന് കൊടുക്കാതെ ഇവിടെ മറിച്ച് വിറ്റ് വൈദ്യുദി വിറ്റപോലെ ചെയ്തീട്ട് മുതലക്കണീര്‍ ആരെ കാണിക്കാന്‍? കേന്ദ്രത്തിന് സാദാരണ സംഭരിക്കാറുള്ള നെല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കിട്ടാതെ പോയതും ഒന്നര വര്‍ഷം മുമ്പ് അനുവദിച്ച റേഷനരി ഉപയോഗിക്കാന്‍ കഴിയാതെ പോയതും കേരളത്തിന് തിരിച്ചടിയായിട്ടുണ്ട്“. അതെ കടത്തുകാരന്
ഇപ്പോള്‍ സര്‍ക്കാര്‍ ഒട്ടകപ്പക്ഷി കളിക്കുക്കയാണ്. കണ്ണടച്ചാലിരുട്ടാകുന്നതല്ല ലോകം.
enthu vaade? adutha blog idaan samayam aayillede?
Post a Comment